വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം | ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധി​പ്പി​ക്കു​ക

ഉത്സാഹത്തോടെ പഠിപ്പിക്കുക

ഉത്സാഹത്തോടെ പഠിപ്പിക്കുക

ഉത്സാഹം ഒരാളിൽനിന്ന്‌ മറ്റൊ​രാ​ളി​ലേക്കു പകരുന്ന ഒന്നാണ്‌. കേൾവി​ക്കാ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ അതു സഹായി​ക്കും. നമ്മൾ അറിയി​ക്കുന്ന സന്ദേശത്തെ നമ്മൾ വിലയു​ള്ള​താ​യി കാണു​ന്നെ​ന്നും അതു തെളി​യി​ക്കും. നമ്മുടെ പശ്ചാത്ത​ല​മോ വ്യക്തി​ത്വ​മോ ഏതു തരത്തി​ലു​ള്ള​താ​യാ​ലും നമുക്ക്‌ ഉത്സാഹം വളർത്തി​യെ​ടു​ക്കാ​നാ​കും. (റോമ 12:11) എങ്ങനെ?

ആദ്യംതന്നെ, നമ്മുടെ സന്ദേശം എത്ര പ്രധാ​ന​പ്പെ​ട്ട​താ​ണെന്നു ചിന്തി​ക്കുക. ‘നല്ല കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത​യാണ്‌’ നമുക്ക്‌ അറിയി​ക്കാ​നു​ള്ളത്‌. (റോമ 10:15) രണ്ടാമത്‌, നമ്മൾ അറിയി​ക്കുന്ന സന്തോ​ഷ​വാർത്ത ആളുകൾക്ക്‌ എങ്ങനെ പ്രയോ​ജനം ചെയ്യു​മെന്നു ചിന്തി​ക്കുക. ശരിക്കും അവർ കേൾക്കേണ്ട വാർത്ത​ത​ന്നെ​യാ​ണു നമുക്കു പറയാ​നു​ള്ളത്‌. (റോമ 10:13, 14) ഇനി, സംസാ​രി​ക്കു​മ്പോൾ സ്വാഭാ​വി​ക​മായ ആംഗ്യ​ങ്ങ​ളും ആത്മാർഥ​മായ മുഖഭാ​വ​വും നല്ല ചുറു​ചു​റു​ക്കും ഉണ്ടായി​രി​ക്കണം.

ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദി​ക്കാൻ നിങ്ങളു​ടെ വൈദ​ഗ്‌ധ്യം മെച്ച​പ്പെ​ടു​ത്തുക—ഉത്സാഹ​ത്തോ​ടെ പഠിപ്പി​ക്കു​ന്ന​തിൽ എന്ന വീഡി​യോ കാണുക. എന്നിട്ട്‌, പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം പറയുക:

  • ഹണിയെ ബൈബിൾ പഠിപ്പി​ക്കു​മ്പോൾ നീതയു​ടെ ഉത്സാഹം കുറഞ്ഞു​പോ​കാൻ കാരണം എന്താണ്‌?

  • തന്റെ ഉത്സാഹം വീണ്ടെ​ടു​ക്കാൻ നീതയെ സഹായി​ച്ചത്‌ എന്താണ്‌?

  • നമ്മുടെ ഉത്സാഹം മറ്റുള്ള​വ​രി​ലേ​ക്കും പകരും

    നമ്മുടെ കേൾവി​ക്കാ​രു​ടെ നല്ല ഗുണങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  • നമ്മുടെ ഉത്സാഹം ബൈബിൾവി​ദ്യാർഥി​ക​ളെ​യും മറ്റുള്ള​വ​രെ​യും എങ്ങനെ സ്വാധീ​നി​ച്ചേ​ക്കാം?