വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
മുഖ്യാശയങ്ങൾക്കായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക
മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും നടത്തുമ്പോൾ മുഖ്യാശയങ്ങൾ മനസ്സിലാക്കാൻ നമ്മൾ കേൾവിക്കാരെ സഹായിക്കണം. അതിനായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. അപ്പോൾ നമുക്ക് അവരുടെ ഹൃദയത്തിൽ എത്തിച്ചേരാനാകും, മാത്രമല്ല പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കാൻ അവർക്ക് എളുപ്പവുമായിരിക്കും.
മടക്കസന്ദർശനത്തിനും ബൈബിൾപഠനത്തിനും ആയി തയ്യാറാകുമ്പോൾ അതിലെ മുഖ്യാശയങ്ങൾ കണ്ടെത്തുക. ചെറിയചെറിയ വിശദാംശങ്ങളല്ല, മുഖ്യാശയങ്ങളാണു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ച് വിശദീകരിക്കേണ്ടത്. അതിനുവേണ്ടി നിത്യജീവിതവുമായി ബന്ധപ്പെട്ട ലളിതമായ ദൃഷ്ടാന്തങ്ങൾ കണ്ടെത്തുക. (മത്ത 5:14-16; മർ 2:21; ലൂക്ക 14:7-11) കേൾവിക്കാരന്റെ പശ്ചാത്തലവും ജോലിയും ഒക്കെ കണക്കിലെടുത്തുവേണം അതു തയ്യാറാകാൻ. (ലൂക്ക 5:2-11; യോഹ 4:7-15) നമ്മൾ പറയുന്ന കാര്യങ്ങൾ മനസ്സിലാകുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന സന്തോഷം നമുക്കും സന്തോഷം നൽകും.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ നിങ്ങളുടെ വൈദഗ്ധ്യം മെച്ചപ്പെടുത്തുക—മുഖ്യാശയങ്ങൾക്കായി ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുന്നതിൽ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ബൈബിൾവാക്യങ്ങൾ ശരിക്കും മനസ്സിലാക്കാൻ വിദ്യാർഥികൾക്കു സഹായം ആവശ്യമായിരിക്കുന്നത് എന്തുകൊണ്ട്?
-
റോമർ 5:12-ലെ ആ സത്യം നീത ഒരു ദൃഷ്ടാന്തം ഉപയോഗിച്ച് വിശദീകരിച്ചത് എങ്ങനെ?
-
നല്ല ദൃഷ്ടാന്തങ്ങൾ കേൾവിക്കാരെ എങ്ങനെ സഹായിക്കും?
-
ശുശ്രൂഷയിൽ നമ്മൾ യഹോവയുടെ സംഘടന തന്നിരിക്കുന്ന വീഡിയോകളും പഠിപ്പിക്കാനുള്ള മറ്റ് ഉപകരണങ്ങളും ഉപയോഗിക്കേണ്ടത് എന്തുകൊണ്ട്?