ക്രിസ്ത്യാനികളായി ജീവിക്കാം
‘അവസാനകാലത്തിന്റെ’ അവസാനത്തിൽ നമുക്ക് ഒരുങ്ങിയിരിക്കാം
‘അവസാനകാലത്തിന്റെ’ അവസാനത്തിൽ ജീവിക്കുന്ന നമുക്കു കൂടുതൽക്കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടിവരും. (2തിമ 3:1; മത്ത 24:8-ന്റെ പഠനക്കുറിപ്പ്, nwtsty) ഒരു ദുരന്തമുണ്ടാകുമ്പോൾ യഹോവയുടെ ജനത്തിനു മിക്കപ്പോഴും ജീവരക്ഷാകരമായ നിർദേശങ്ങൾ കൃത്യസമയത്തുതന്നെ ലഭിക്കാറുണ്ട്. ആത്മീയമായും മറ്റു പ്രായോഗികവിധങ്ങളിലും നമ്മൾ ഇപ്പോൾത്തന്നെ അനുസരണയോടെ ഒരുങ്ങിയിരുന്നാൽ മാത്രമേ ആ സമയത്ത് ഒരുപക്ഷേ നമുക്ക് അതിജീവിക്കാൻ കഴിയുകയുള്ളൂ.—ലൂക്ക 16:10.
-
ആത്മീയമായി ഒരുങ്ങുക: ക്രമമായി ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്നത് ഒരു ശീലമാക്കുക. വ്യത്യസ്ത വിധങ്ങളിൽ ശുശ്രൂഷ ചെയ്യാൻ പഠിക്കുക. സഭയിലെ മറ്റുള്ളവരിൽനിന്ന് താത്കാലികമായി നിങ്ങൾ ഒറ്റപ്പെട്ടുപോയാലും പരിഭ്രാന്തരാകരുത്. (യശ 30:15) നിങ്ങൾ യഹോയിൽനിന്നും യേശുവിൽനിന്നും ഒരിക്കലും ഒറ്റപ്പെടില്ല.—od 176 ¶15-17
-
പ്രായോഗികപടികൾ സ്വീകരിക്കുക: അവശ്യസാധനങ്ങൾ അടങ്ങിയ ഒരു ബാഗ് തയ്യാറാക്കിവെക്കുന്നതിനു പുറമേ ഓരോ വീട്ടുകാരും ന്യായമായ അളവിൽ ആഹാരവും വെള്ളവും മരുന്നും അതുപോലുള്ള മറ്റു സാധനങ്ങളും കരുതിവെക്കണം. കാരണം കുറെ കാലത്തേക്കു നമുക്കു പുറത്ത് ഇറങ്ങാൻ പറ്റാതെ വന്നാൽ അത് ആവശ്യമായിവരും.—സുഭ 22:3; g17.5 4, 6
പ്രകൃതിദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾ ചോദിക്കുക:
-
ഒരു ദുരന്തത്തെ നേരിടാൻ നമുക്ക് എങ്ങനെ ആത്മീയമായി ഒരുങ്ങാം?
-
എന്തുകൊണ്ടാണ്:
-
മൂപ്പന്മാരുമായി നല്ല ആശയവിനിമയം ഉണ്ടായിരിക്കേണ്ടത്?
-
അവശ്യസാധനങ്ങൾ അടങ്ങിയ ഒരു ബാഗ് തയ്യാറാക്കിവെക്കേണ്ടത്?
-
നമ്മുടെ പ്രദേശത്ത് ഉണ്ടാകാൻ സാധ്യതയുള്ള ദുരന്തങ്ങളെക്കുറിച്ചും അത്തരം സാഹചര്യങ്ങളിൽ എന്തു ചെയ്യണം എന്നതിനെക്കുറിച്ചും നേരത്തേതന്നെ ചർച്ച ചെയ്യേണ്ടത്?
-
-
ഒരു ദുരന്തമുണ്ടാകുമ്പോൾ ഏതു മൂന്നു വിധങ്ങളിൽ നമുക്കു മറ്റുള്ളവരെ സഹായിക്കാം?
നിങ്ങളോടുതന്നെ ചോദിക്കുക, ‘കോവിഡ്-19 പകർച്ചവ്യാധി ഉണ്ടായതുകൊണ്ട്, ഒരുങ്ങിയിരിക്കുന്നതിനെക്കുറിച്ച് എന്തെല്ലാം പാഠങ്ങൾ എനിക്കു പഠിക്കാനായി?’