വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
സഹോദരങ്ങളുടെ സഹായം സ്വീകരിക്കുക
യഹോവ നമുക്കു തന്നിരിക്കുന്ന ഒരു സഹായമാണു നമ്മുടെ ‘സഹോദരസമൂഹം.’ (1പത്ര 5:9) ശുശ്രൂഷയിൽ നേരിടുന്ന പ്രശ്‌നങ്ങൾ മറികടക്കാൻ അവർക്കു നമ്മളെ സഹായിക്കാനാകും. ഉദാഹരണത്തിന്, അക്വിലയും പ്രിസ്‌കില്ലയും ശീലാസും തിമൊഥെയൊസും മറ്റുള്ളവരും എല്ലാം പൗലോസ് അപ്പോസ്‌തലന് വലിയൊരു സഹായമായിരുന്നു.—പ്രവൃ 18:1-5.
സഹോദരങ്ങൾക്ക് ശുശ്രൂഷയിൽ നിങ്ങളെ എങ്ങനെ സഹായിക്കാനാകും? തടസ്സവാദങ്ങൾ മറികടക്കാനും മടക്കസന്ദർശനങ്ങൾ നടത്താനും ഒരു ബൈബിൾപഠനം തുടങ്ങാനും അത് നന്നായി നടത്താനും അവർ നിങ്ങൾക്ക് നല്ലനല്ല നിർദേശങ്ങൾ തന്നേക്കാം. നിങ്ങളെ സഹായിക്കാൻ കഴിയുന്ന ആരാണ് സഭയിലുള്ളതെന്നു ചിന്തിക്കുക. എന്നിട്ട് അവരോടു സഹായം ചോദിക്കുക. അതു നിങ്ങൾക്കു രണ്ടു പേർക്കും പ്രയോജനം ചെയ്യും, രണ്ടു പേരുടെയും സന്തോഷവും വർധിപ്പിക്കും.—ഫിലി 1:25.
ശിഷ്യരാക്കൽവേലയുടെ സന്തോഷം ആസ്വദിക്കാൻ യഹോവയുടെ സഹായം സ്വീകരിക്കുക—നമ്മുടെ സഹോദരങ്ങൾ എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെ കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
നീത ഹണിയെ മീറ്റിങ്ങിനു കൊണ്ടുവരാൻ എങ്ങനെയാണ് ശ്രമിച്ചത്?
-
ബൈബിൾപഠനത്തിന് മറ്റു സഹോദരങ്ങളെയും കൂടെക്കൂട്ടേണ്ടത് എന്തുകൊണ്ടാണ്?
-
ഹണിക്കും അബീഗെയ്ക്കും ഒരുപോലെ ഇഷ്ടമുണ്ടായിരുന്ന കാര്യം ഏതാണ്?
-
ശുശ്രൂഷയിലെ ഏതൊക്കെ കഴിവുകൾ വർധിപ്പിക്കാൻ സഹോദരങ്ങൾ നിങ്ങളെ സഹായിച്ചേക്കാം?