ദൈവവചനത്തിലെ നിധികൾ
യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിൽക്കുക
കാലേബ് തുടക്കംമുതലേ യഹോവയോടു മുഴുഹൃദയത്തോടെ പറ്റിനിന്നു (യോശ 14:7, 8)
ബുദ്ധിമുട്ടുള്ള ഒരു നിയമനം ചെയ്യാൻ പിൽക്കാലത്തും കാലേബ് യഹോവയിൽ ആശ്രയിച്ചു (യോശ 14:10-12; w04 12/1 12 ¶2)
മുഴുഹൃദയത്തോടെ യഹോവയെ സേവിച്ചതുകൊണ്ട് കാലേബിനു പ്രതിഫലം കിട്ടി (യോശ 14:13, 14; w06 10/1 18 ¶11)
യഹോവയുടെ നിർദേശങ്ങൾ അനുസരിക്കുകയും അനുഗ്രഹങ്ങൾ നേടുകയും ചെയ്‌തപ്പോൾ കാലേബിന്റെ വിശ്വാസം കൂടുതൽ ശക്തമായിത്തീർന്നു. നമ്മുടെയും പ്രാർഥനകൾക്ക് ഉത്തരം കിട്ടുകയും യഹോവ നമ്മളെ വഴിനയിക്കുന്നതു കാണുകയും ചെയ്യുമ്പോൾ ദൈവസേവനത്തിൽ തുടരാനുള്ള ശക്തി നമുക്കു ലഭിക്കും.—1യോഹ 5:14, 15.