ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
യോഗങ്ങൾക്കു ഹാജരാകാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
സഭായോഗങ്ങൾ ശുദ്ധാരാധനയുടെ ഒരു മുഖ്യഭാഗമാണ്. (സങ്ക 22:22) യഹോവയെ ആരാധിക്കാനായി കൂടിവരുന്ന എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും ലഭിക്കുന്നു. (സങ്ക 65:4) സാധാരണയായി ബൈബിൾവിദ്യാർഥികൾ മീറ്റിങ്ങുകൾക്ക് ക്രമമായി വരുമ്പോഴാണു പെട്ടെന്നു പുരോഗമിക്കാറുള്ളത്.
മീറ്റിങ്ങുകൾക്കു വരാൻ വിദ്യാർഥികളെ നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും? അവരെ ക്ഷണിച്ചുകൊണ്ടിരിക്കുക. രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ കാണിക്കുക. മീറ്റിങ്ങുകളുടെ പ്രയോജനങ്ങളെക്കുറിച്ച് അവർക്ക് വിശദീകരിച്ചുകൊടുക്കുക. (lff പാഠം 10) മീറ്റിങ്ങിൽനിന്ന് നിങ്ങൾ പഠിച്ച ഒരു ആശയമോ തൊട്ടടുത്ത ഏതെങ്കിലും മീറ്റിങ്ങിൽ പഠിക്കാൻപോകുന്ന ഒരു ആശയമോ അവരോടു പറയാനാകും. മീറ്റിങ്ങിന് പഠിക്കുന്ന പ്രസിദ്ധീകരണങ്ങൾ വിദ്യാർഥികൾക്കു നേരത്തേ കൊടുക്കുക. ഇനി, പ്രായോഗികസഹായവും നൽകാനാകും. മീറ്റിങ്ങിന് എത്തിച്ചേരാനുള്ള സഹായം ചെയ്തുകൊടുക്കാനായേക്കും. വിദ്യാർഥി ആദ്യമായി മീറ്റിങ്ങിനു വരുമ്പോൾ നിങ്ങൾ ഇത്തരത്തിൽ ചെയ്യുന്ന എല്ലാ ശ്രമങ്ങളും തക്ക മൂല്യമുള്ളതായിത്തീരും.—1കൊ 14:24, 25.
യോഗങ്ങൾക്കു ഹാജരാകാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണിയെ മീറ്റിങ്ങിനു ക്ഷണിക്കാൻ നീത ഏത് അവസരമാണ് ഉപയോഗിച്ചത്?
-
ബൈബിൾവിദ്യാർഥി മീറ്റിങ്ങുകൾക്കു വരാൻതുടങ്ങുമ്പോൾ നമുക്കു സന്തോഷം തോന്നുന്നത് എന്തുകൊണ്ടാണ്?
-
ആദ്യമായി മീറ്റിങ്ങിനു വന്നപ്പോൾ ഹണിക്ക് എന്താണ് തോന്നിയത്?