വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

ആരാണ്‌ നിങ്ങളുടെ രാജാവ്‌?

ആരാണ്‌ നിങ്ങളുടെ രാജാവ്‌?

ഇസ്രാ​യേ​ല്യർ ധിക്കാ​ര​ത്തോ​ടെ ഒരു രാജാ​വി​നെ ആവശ്യ​പ്പെട്ടു (1ശമു 8:4, 5; it-2-E 163 ¶1)

അദൃശ്യഭരണാധികാരിയായ യഹോ​വ​യിൽ അവർ തൃപ്‌ത​ര​ല്ലാ​യി​രു​ന്നു (1ശമു 8:7, 8; w11 7/1 19 ¶1)

അവർ ചോദിച്ച കാര്യ​ത്തി​ന്റെ പരിണ​ത​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച്‌ യഹോവ മുന്നറി​യിപ്പ്‌ കൊടു​ത്തു (1ശമു 8:9, 18; w10 1/15 30 ¶9)

യഹോവ തന്റെ പരമാ​ധി​കാ​രം എല്ലാ സൃഷ്ടി​ക​ളു​ടെ​യും​മേൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. എന്നാൽ അത്‌ എപ്പോ​ഴും ദയയോ​ടെ​യും തന്റെ പ്രജകളെ ആദരി​ച്ചു​കൊ​ണ്ടും ആണ്‌. ആ ഭരണത്തെ പിന്തു​ണ​യ്‌ക്കു​ക​യും അനുസ​രി​ക്കു​ക​യും ചെയ്യു​ന്നത്‌ നമുക്ക്‌ നിത്യ​മായ അനു​ഗ്ര​ഹങ്ങൾ നേടി​ത്ത​രും.

നിങ്ങളോടുതന്നെ ചോദി​ക്കുക, ‘യഹോ​വ​യു​ടെ ഭരണവി​ധ​ത്തിന്‌ കീഴ്‌പെ​ടു​ന്നു​ണ്ടെന്ന്‌ ഞാൻ എന്റെ ജീവി​ത​ത്തി​ലൂ​ടെ എങ്ങനെ​യാണ്‌ കാണി​ക്കു​ന്നത്‌?’