ക്രിസ്ത്യാനികളായി ജീവിക്കാം
ചെറുപ്പക്കാരേ—മാതാപിതാക്കളോട് തുറന്ന് സംസാരിക്കുക
എന്തുകൊണ്ടാണ് നിങ്ങൾ മാതാപിതാക്കളോട് തുറന്ന് സംസാരിക്കേണ്ടത്? (സുഭ 23:26) കാരണം നിങ്ങളെ നോക്കാനും നിങ്ങൾക്കുവേണ്ട നിർദേശങ്ങൾ തരാനും ഉള്ള ഉത്തരവാദിത്വം യഹോവ അവർക്കാണ് കൊടുത്തിരിക്കുന്നത്. (സങ്ക 127:3, 4) നിങ്ങളുടെ ചിന്തകളും ടെൻഷനുകളും ഒക്കെ പറയാതിരുന്നാൽ അവർക്ക് നിങ്ങളെ സഹായിക്കാൻ ബുദ്ധിമുട്ടായിരിക്കും. അതുപോലെ അവരുടെ ജീവിതാനുഭവങ്ങളിൽനിന്ന് പഠിക്കാനുള്ള അവസരവും നിങ്ങൾക്കു നഷ്ടമാകും. അതിനർഥം എല്ലാം കാര്യങ്ങളും പറയണമെന്നാണോ? അങ്ങനെയല്ല. എന്നാൽ ആ കാര്യങ്ങൾ മറച്ചുപിടിക്കുന്നത് അവരെ പറ്റിക്കുക എന്ന ഉദ്ദേശ്യത്തിലായിരിക്കരുത്.—സുഭ 3:32.
നിങ്ങൾക്ക് എങ്ങനെ മാതാപിതാക്കളോടു സംസാരിക്കാനാകും? അതിനായി നിങ്ങൾക്കും അവർക്കും പറ്റിയ ഒരു സമയം കണ്ടെത്തുക. ഇനി അതിന് പറ്റുന്നില്ലെങ്കിൽ നിങ്ങളുടെ ഉള്ളിലുള്ളതെല്ലാം പറഞ്ഞുകൊണ്ട് അവരിൽ ആർക്കെങ്കിലും ഒരു കത്ത് എഴുതുക. എന്നാൽ നിങ്ങൾക്കു സംസാരിക്കാൻ ഒട്ടും ഇഷ്ടമില്ലാത്ത ഒരു കാര്യം നിങ്ങളോടു സംസാരിക്കണമെന്ന് അവർക്കുണ്ടെങ്കിലോ? ഓർക്കുക, അവർ നിങ്ങളെ സഹായിക്കാനാണ് ശ്രമിക്കുന്നത്. അവരെ ശത്രുക്കളായല്ല, കൂട്ടുകാരായി കാണുക. മാതാപിതാക്കളോട് മനസ്സ് തുറക്കാൻ നിങ്ങൾ ശ്രമിച്ചാൽ അത് നിങ്ങളുടെ മുന്നോട്ടുള്ള ജീവിതത്തിൽ, നിത്യതയിലുടനീളം, ഗുണം ചെയ്യും.—സുഭ 4:10-12.
എന്റെ കൗമാരനാളുകൾ—എനിക്ക് എന്റെ മാതാപിതാക്കളോട് എങ്ങനെ സംസാരിക്കാം എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എസ്തെറും പാർഥിക്കും തങ്ങളെക്കുറിച്ചുതന്നെ എന്തു തിരിച്ചറിഞ്ഞു?
-
യേശുവിന്റെ മാതൃകയിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
-
നിങ്ങളെ സ്നേഹിക്കുന്നുണ്ടെന്ന് നിങ്ങളുടെ മാതാപിതാക്കൾ എങ്ങനെയാണ് കാണിച്ചിരിക്കുന്നത്?
-
മാതാപിതാക്കളോട് സംസാരിക്കാൻ നിങ്ങളെ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ എന്തെല്ലാമാണ്?