വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികളായി ജീവിക്കാം

സൃഷ്ടികൾ യഹോവയുടെ ജ്ഞാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു

സൃഷ്ടികൾ യഹോവയുടെ ജ്ഞാനത്തിലുള്ള നമ്മുടെ വിശ്വാസം ശക്തമാക്കുന്നു

നമുക്ക്‌ എന്താണ്‌ നല്ലതെന്ന്‌ യഹോവയ്‌ക്ക്‌ എപ്പോഴും അറിയാമോ? ഉറപ്പായും! അത്‌ മനസ്സിലാക്കിക്കൊണ്ട്‌ മാർഗനിർദേശത്തിനായി യഹോവയിലേക്ക്‌ നോക്കുന്നെങ്കിൽ നമ്മൾ ജ്ഞാനത്തോടെ പ്രവർത്തിക്കുകയാണ്‌. (സുഭ 16:3, 9) എന്നാൽ നമ്മൾ ചിന്തിക്കുന്നതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ യഹോവ തരുന്ന ഒരു നിർദേശമെങ്കിലോ? യഹോവയിൽ ആശ്രയിക്കാൻ ബുദ്ധിമുട്ട്‌ വരുന്നത്‌ അപ്പോഴാണ്‌. എന്നാൽ സൃഷ്ടിക്രിയകളെക്കുറിച്ച്‌ ധ്യാനിക്കുന്നത്‌ യഹോവയുടെ ജ്ഞാനത്തിലുള്ള നമ്മുടെ വിശ്വാസം കൂടുതൽ ശക്തമാക്കും.—സുഭ 30:24, 25; റോമ 1:20.

ആരുടെ കരവിരുത്‌? ഗതാഗതക്കുരുക്കില്ലാതെ നീങ്ങുന്ന ഉറുമ്പുകൾ എന്ന വീഡിയോ കാണുക. എന്നിട്ട്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • മിക്ക ഉറുമ്പുകളും ദിവസവും ചെയ്യുന്നത്‌ എന്താണ്‌?

  • ഗതാഗതക്കുരുക്കില്ലാതെ അവ എങ്ങനെയാണ്‌ നീങ്ങുന്നത്‌?

  • അവ നീങ്ങുന്ന വിധത്തിൽനിന്ന്‌ മനുഷ്യർ എന്താണ്‌ പഠിക്കുന്നത്‌?

ആരുടെ കരവിരുത്‌? ബംബിൾബീയുടെ പറക്കൽവിദ്യ എന്ന വീഡിയോ കാണുക. എന്നിട്ട്‌ ഈ ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ചെറിയ വിമാനങ്ങൾ പറത്തുമ്പോൾ എന്തു ബുദ്ധിമുട്ടാണുള്ളത്‌?

  • സ്ഥിരതയോടെ പറക്കാൻ ബംബിൾബീക്ക്‌ എങ്ങനെയാണ്‌ കഴിയുന്നത്‌?

  • ബംബിൾബീയുടെ ഈ സഹജജ്ഞാനത്തെക്കുറിച്ച്‌ പഠിക്കുന്നത്‌ മനുഷ്യനു പ്രയോജനം ചെയ്‌തേക്കാവുന്നത്‌ എങ്ങനെ?

നിങ്ങളുടെ ചുറ്റുമുള്ള സൃഷ്ടികളിൽ യഹോവയുടെ ജ്ഞാനത്തിന്റെ എന്ത്‌ തെളിവാണ്‌ നിങ്ങൾ കണ്ടിട്ടുള്ളത്‌?