വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവയുടെ അചഞ്ചലസ്‌നേഹത്തിൽ ഉറപ്പുണ്ടായിരിക്കാം

യഹോവയുടെ അചഞ്ചലസ്‌നേഹത്തിൽ ഉറപ്പുണ്ടായിരിക്കാം

യഹോവ നിങ്ങളെ വളരെ വിലപ്പെട്ട ഒരാളാ​യി കാണുന്നു. (യശ 43:4) യഹോവ നിങ്ങളെ തന്നി​ലേ​ക്കും തന്റെ സംഘട​ന​യി​ലേ​ക്കും ആകർഷി​ച്ചി​രി​ക്കു​ന്നു. സമർപ്പിച്ച്‌ സ്‌നാ​ന​മേ​റ്റ​തു​കൊണ്ട്‌ നിങ്ങൾ ഇപ്പോൾ യഹോ​വ​യു​ടേ​താണ്‌. യഹോവ നിങ്ങളെ വിലപ്പെട്ട ഒരു സ്വത്തായി കണ്ട്‌ പ്രത്യേ​കം പരിപാ​ലി​ക്കും, പ്രശ്‌നങ്ങൾ ഉള്ളപ്പോൾപോ​ലും. തന്റെ സംഘട​ന​യി​ലൂ​ടെ യഹോവ നിങ്ങ​ളോട്‌ അചഞ്ചല​സ്‌നേഹം കാണി​ക്കും.—സങ്ക 25:10.

ഈ അടുത്ത്‌ നടന്ന പ്രകൃ​തി​ദു​ര​ന്ത​ങ്ങ​ളു​ടെ സമയത്ത്‌ സംഘടന ചെയ്‌ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ന്നത്‌ യഹോ​വ​യു​ടെ അചഞ്ചല​സ്‌നേ​ഹത്തെ കൂടുതൽ വിലമ​തി​ക്കാൻ നമ്മളെ സഹായി​ക്കും.

2019 കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റി റിപ്പോർട്ട്‌ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ദുരന്തങ്ങൾ നേരി​ടാൻ ലോക​മെ​ങ്ങു​മുള്ള ബ്രാ​ഞ്ചോ​ഫീ​സു​കളെ കോ-ഓർഡി​നേ​റ്റേ​ഴ്‌സ്‌ കമ്മിറ്റി മുന്നമേ സഹായി​ച്ചി​രി​ക്കു​ന്നത്‌ എങ്ങനെ​യാണ്‌?

  • യഹോ​വ​യു​ടെ സംഘടന എങ്ങനെ​യാണ്‌ ഇന്തൊ​നീ​ഷ്യ​യി​ലും നൈജീ​രി​യ​യി​ലും ദുരി​താ​ശ്വാ​സ​പ്ര​വർത്ത​ന​ങ്ങൾക്ക്‌ മേൽനോ​ട്ടം വഹിച്ച​തും ആവശ്യ​മായ നിർദേ​ശങ്ങൾ കൊടു​ത്ത​തും?

  • കോവിഡ്‌-19 മഹാമാ​രി​യു​ടെ സമയത്ത്‌ സംഘടന ചെയ്‌ത ഏതെല്ലാം കാര്യ​ങ്ങ​ളാണ്‌ നിങ്ങൾ വിലമ​തി​ക്കു​ന്നത്‌?