ദൈവവചനത്തിലെ നിധികൾ
കഠിനാധ്വാനവും സ്‌നേഹവും ചേർന്ന ഒരു നിർമാണപ്രവർത്തനം
ദേവാലയം പണിയാൻ ഏറ്റവും നല്ല നിർമാണവസ്തുക്കളാണ് ശലോമോൻ ഉപയോഗിച്ചത് (1രാജ 5:6, 17; w99 1/1 പേ. 32)
ഒരുപാട് ആളുകൾ ദേവാലയം പണിയാൻ സഹായിച്ചു (1രാജ 5:13-16; it-1-E 424; it-2-E 1077 ¶1)
ശലോമോനും ആളുകളും ഏഴു വർഷം കഠിനാധ്വാനം ചെയ്‌താണ് ആലയംപണി പൂർത്തിയാക്കിയത് (1രാജ 6:38; പുറംതാളിലെ ചിത്രം കാണുക)
യഹോവയുടെ സ്തുതിക്കായി മനോഹരമായ ഒരു ആലയം പണിയാൻ ശലോമോനും ജനത്തിനും കഴിഞ്ഞു. കാരണം യഹോവയോടുള്ള സ്നേഹമാണ് അതിന് അവരെ പ്രേരിപ്പിച്ചത്. പക്ഷേ ആ ഉത്സാഹം പിന്നീട് വന്ന തലമുറകൾക്കുണ്ടായില്ല. ആലയം അവർ വേണ്ടപോലെ പരിപാലിച്ചില്ല. പിന്നീട് അത് നശിപ്പിക്കപ്പെടുകയും ചെയ്‌തു.
സ്വയം ചോദിക്കുക, ‘സത്യാരാധനയിലുള്ള ഉത്സാഹം കുറഞ്ഞുപോകാതിരിക്കാൻ ഞാൻ എന്താണ് ചെയ്യുന്നത്?’