ദൈവവചനത്തിലെ നിധികൾ
രണ്ടു തൂണുകളിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
ആലയത്തിന്റെ മുൻവശത്ത് എല്ലാവർക്കും വ്യക്തമായി കാണാവുന്ന രീതിയിൽ രണ്ടു തൂണുകൾ പണിതു (1രാജ 7:15, 16; w13-E 12/1 13 ¶3)
ആ തൂണുകൾക്ക് അർഥമുള്ള പേരുകൾ നൽകി (1രാജ 7:21; it-1-E 348)
ജനം യഹോവയിൽ ആശ്രയിക്കുമെങ്കിൽ, ആലയം ‘ദൃഢമായി ഉറപ്പിക്കാൻ’ യഹോവ അവരെ സഹായിക്കുമായിരുന്നു (1രാജ 7:21, അടിക്കുറിപ്പ്; സങ്ക 127:1)
സത്യത്തിലേക്കു വരുന്നതിനു തടസ്സമായി നിന്ന പല കാര്യങ്ങളും മറികടക്കാൻ യഹോവ നമ്മളെ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ ‘വിശ്വാസത്തിൽ ഉറച്ചുനിൽക്കണമെങ്കിൽ’ നമ്മൾ എപ്പോഴും യഹോവയിൽ ആശ്രയിക്കണം.—1കൊ 16:13.
സ്വയം ചോദിക്കുക, ‘യഹോവയിൽ ആശ്രയിക്കുന്നുണ്ടെന്ന് ഞാൻ എങ്ങനെയാണ് തെളിയിക്കുന്നത്?’