ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാർഥനകൾക്കുള്ള ഉത്തരങ്ങൾ നിങ്ങൾ തിരിച്ചറിയുന്നുണ്ടോ?
പണ്ടുകാലത്തെ ദൈവദാസന്മാർ തങ്ങളുടെ ഓരോരോ വിഷമങ്ങൾ യഹോവയോടു പറഞ്ഞപ്പോൾ യഹോവ അവരെ സഹായിക്കുന്നത് അവർക്കു കാണാനായി. അങ്ങനെയുള്ള ധാരാളം അനുഭവങ്ങൾ ബൈബിളിലുണ്ട്. പ്രാർഥനകൾക്ക് ഉത്തരം കിട്ടിയതു കണ്ടപ്പോൾ അവരുടെ വിശ്വാസം ശക്തമായി. അതു കാണിക്കുന്നത്, നമ്മുടെ ഉത്കണ്ഠകളും പ്രശ്നങ്ങളും എടുത്തുപറഞ്ഞ് പ്രാർഥിക്കണമെന്നാണ്. അതിനു ശേഷം യഹോവ അതിന് ഉത്തരം തരുന്ന വിധം തിരിച്ചറിയാൻ ശ്രമിക്കുകയും വേണം. ഒരു കാര്യം ഓർക്കുക, നമ്മൾ പ്രതീക്ഷിക്കുന്നതുപോലെ ആയിരിക്കില്ല യഹോവ ഉത്തരം തരുന്നത്, ചിലപ്പോൾ നമ്മൾ ചോദിക്കുന്നതിനെക്കാൾ കൂടുതൽ തരുകയും ചെയ്തേക്കാം. (2കൊ 12:7-9; എഫ 3:20) നമ്മുടെ പ്രാർഥനകൾക്ക് യഹോവ ഉത്തരം തരുന്ന ചില വിധങ്ങൾ ഏതൊക്കെയാണ്?
-
ഒരു പ്രശ്നം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ശാരീരികമോ മാനസികമോ ആത്മീയമോ ആയ ശക്തി.—ഫിലി 4:13
-
തീരുമാനമെടുക്കാനുള്ള ജ്ഞാനം.—യാക്ക 1:5
-
പ്രവർത്തിക്കാനുള്ള ആഗ്രഹവും ശക്തിയും.—ഫിലി 2:13
-
ഉത്കണ്ഠകൾ തോന്നുമ്പോൾ മനസ്സമാധാനം.—ഫിലി 4:6, 7
-
മറ്റുള്ളവരിൽനിന്നുള്ള ശാരീരികവും വൈകാരികവും ആയ പിന്തുണ.—1യോഹ 3:17, 18
-
നമ്മൾ മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുമ്പോൾ യഹോവയിൽനിന്ന് അവർക്കു കിട്ടുന്ന സഹായം. —പ്രവൃ 12:5, 11
യഹോവ ‘പ്രാർഥന കേൾക്കുന്നവനാണ്’ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ആരോഗ്യപ്രശ്നങ്ങൾ കാരണം നമുക്ക് അധികമൊന്നും ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഷിമിസു സഹോദരന്റെ അനുഭവം നമ്മളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
-
ഷിമിസു സഹോദരന്റെ മാതൃക നമുക്ക് എങ്ങനെ അനുകരിക്കാം?