ദൈവവചനത്തിലെ നിധികൾ
ജ്ഞാനത്തിന്റെ മൂല്യം
ശലോമോൻ യഹോവയോടു ജ്ഞാനത്തിനുവേണ്ടി അപേക്ഷിച്ചു (1രാജ 3:7-9; w11 12/15 8 ¶4-6)
ശലോമോന്റെ അപേക്ഷ യഹോവയെ സന്തോഷിപ്പിച്ചു (1രാജ 3:10-13)
ദൈവികജ്ഞാനത്തിനു ശലോമോൻ വില കല്പിച്ചതുകൊണ്ട് ദേശത്തെ ജനങ്ങൾ സുരക്ഷിതരായി കഴിഞ്ഞു (1രാജ 4:25)
ജ്ഞാനമുള്ള ഒരു വ്യക്തി കാര്യത്തിന്റെ എല്ലാ വശങ്ങളും നന്നായി പഠിക്കും, അതെക്കുറിച്ച് നന്നായി ചിന്തിച്ച് മനസ്സിലാക്കും, എന്നിട്ട് അതിന് അനുസരിച്ച് പ്രവർത്തിക്കും. ജ്ഞാനം സ്വർണത്തെക്കാൾ വിലയേറിയതാണ്. (സുഭ 16:16) ജ്ഞാനം നേടണമെങ്കിൽ, നമ്മൾ ദൈവത്തോടു ചോദിക്കണം, ദൈവത്തെ ഭയപ്പെടണം, താഴ്മയും എളിമയും ഉള്ളവരായിരിക്കണം, ദൈവവചനം നന്നായി പഠിക്കുകയും വേണം.