ദൈവവചനത്തിലെ നിധികൾ
നിങ്ങൾ കൊടുക്കുന്നുണ്ട്, പക്ഷേ ത്യാഗം ചെയ്യുന്നുണ്ടോ?
അരവ്നയുടെ മെതിക്കളത്തിൽ ഒരു യാഗപീഠം പണിയാൻ ദാവീദിനോടു പറഞ്ഞു (2ശമു 24:18)
സ്ഥലവും യാഗമർപ്പിക്കാനുള്ള മൃഗങ്ങളും സൗജന്യമായി കൊടുക്കാൻ അരവ്ന മനസ്സു കാണിച്ചു (2ശമു 24:21-23)
പക്ഷേ തനിക്ക് ഒരു ചെലവുമില്ലാതെ യാഗമർപ്പിക്കാൻ ദാവീദ് തയ്യാറല്ലായിരുന്നു (2ശമു 24:24, 25; it-1-E 146)
ദൈവരാജ്യത്തിന്റെ പ്രവർത്തനങ്ങൾക്കുവേണ്ടി നമ്മുടെ സമയവും ആരോഗ്യവും മറ്റു വിഭവങ്ങളും എല്ലാം മനസ്സോടെ കൊടുക്കുമ്പോൾ, യഹോവ അതിൽ സന്തോഷിക്കും. (w12 1/15 18 ¶8) യഹോവയ്ക്കു നിങ്ങൾ “സ്തുതികളാകുന്ന ബലി” അർപ്പിക്കുന്നുണ്ട്. അതു വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തെല്ലാം ലക്ഷ്യങ്ങൾ വെക്കാം?—എബ്ര 13:15.