വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

യഹോവയുടെ ക്ഷമയ്‌ക്കു പരിധിയുണ്ട്‌

യഹോവയുടെ ക്ഷമയ്‌ക്കു പരിധിയുണ്ട്‌

ഇസ്രാ​യേ​ലി​നെ പിടി​ച്ച​ട​ക്കാൻ യഹോവ അസീറി​യയെ അനുവ​ദി​ച്ചു (2രാജ 17:5, 6; w05 11/15 29 ¶16)

പിന്നെയുംപിന്നെയും തന്നോട്‌ അനുസ​ര​ണ​ക്കേടു കാണി​ച്ച​തു​കൊണ്ട്‌ യഹോവ തന്റെ ജനത്തെ ശിക്ഷിച്ചു (2രാജ 17:9-12; w12 7/1 26 ¶2; w01 11/1 11 ¶10)

യഹോവ കഴിയു​ന്നത്ര ക്ഷമ കാണിച്ചു, പല പ്രാവ​ശ്യം ഇസ്രാ​യേ​ല്യർക്കു മുന്നറി​യി​പ്പു​കൾ കൊടു​ത്തു (2രാജ 17:13, 14)

സ്‌നേഹമുള്ള നമ്മുടെ സ്വർഗീ​യ​പി​താവ്‌ അപൂർണ​മ​നു​ഷ്യ​രോ​ടു ക്ഷമയു​ള്ള​വ​നാണ്‌. (2പത്ര 3:9) എങ്കിലും തന്റെ ഉദ്ദേശ്യം സാക്ഷാ​ത്‌ക​രി​ക്കാൻ പെട്ടെ​ന്നു​തന്നെ ഈ ഭൂമി​യിൽനിന്ന്‌ ദുഷ്ടന്മാ​രെ നശിപ്പി​ച്ചു​ക​ള​യും. സ്വന്തം തെറ്റുകൾ തിരു​ത്താ​നും ഉത്സാഹ​ത്തോ​ടെ പ്രസം​ഗ​പ്ര​വർത്തനം ചെയ്യാ​നും നമ്മളെ ഇതു പ്രേരി​പ്പി​ക്കു​ന്നി​ല്ലേ?