വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവ നമ്മുടെ കഠിനാധ്വാനം ഓർക്കുന്നു

യഹോവ നമ്മുടെ കഠിനാധ്വാനം ഓർക്കുന്നു

ചില​പ്പോൾ മറ്റുള്ള​വർക്കു​വേണ്ടി എത്ര കഷ്ടപ്പെ​ട്ടാ​ലും അവർ അതി​നോ​ടു നന്ദി കാണി​ക്ക​ണ​മെ​ന്നില്ല, അവർ അത്‌ ഓർത്തി​രി​ക്ക​ണ​മെ​ന്നു​മില്ല. എന്നാൽ യഹോ​വ​യ്‌ക്കു​വേണ്ടി നമ്മൾ ചെയ്യുന്ന സേവന​ത്തി​ന്റെ കാര്യ​മോ? യഹോവ വിലമ​തി​പ്പുള്ള ദൈവ​മാണ്‌. മുഴു​ഹൃ​ദ​യ​ത്തോ​ടെ തനിക്കു​വേണ്ടി ചെയ്യുന്ന സേവനങ്ങൾ യഹോവ ഒരിക്ക​ലും മറന്നു​ക​ള​യില്ല. ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം നമുക്ക്‌ അധിക​മൊ​ന്നും ചെയ്യാൻ പറ്റിയി​ല്ലെ​ങ്കി​ലും യഹോവ നമ്മളെ ഉപേക്ഷി​ക്കില്ല.—എബ്ര 6:10.

യഹോവ മറന്നു​ക​ള​യില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • യഹോ​വ​യു​ടെ സേവന​ത്തിൽ പലപല നിയമ​ന​ങ്ങ​ളിൽ ഹിബ്‌ഷ്‌മാൻ സഹോ​ദരൻ കഠിനാ​ധ്വാ​നം ചെയ്‌തത്‌ എങ്ങനെ?

  • ഹിബ്‌ഷ്‌മാൻ സഹോ​ദ​രന്റെ ഭാര്യ മരിച്ച​ശേ​ഷ​വും ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ കാരണം അധിക​മൊ​ന്നും ചെയ്യാൻ പറ്റാത്ത​പ്പോ​ഴും യഹോവ എങ്ങനെ​യാണ്‌ സഹോ​ദ​രനെ ഓർത്തത്‌?

  • മുഴു​സ​മ​യ​സേ​വനം ചെയ്‌തു​കൊ​ണ്ടുള്ള ജീവിതം ഹിബ്‌ഷ്‌മാൻ സഹോ​ദ​രനെ സമ്പന്നനാ​ക്കി​യത്‌ എങ്ങനെ?—സുഭ 10:22