ദൈവവചനത്തിലെ നിധികൾ
ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീക്ഷ്‌ണതയോടെയും അവൻ പ്രവർത്തിച്ചു
ദുഷ്ടരാജാവായ ആഹാബിന്റെ കുടുംബത്തെ ഇല്ലാതാക്കാനുള്ള നിയമനം യഹോവ യേഹുവിനു കൊടുത്തു (2രാജ 9:6, 7; w11 11/15 3 ¶2)
ആഹാബിന്റെ മകനായ യഹോരാം രാജാവിനെയും ആഹാബിന്റെ വിധവയായ ഇസബേൽ രാജ്ഞിയെയും വധിക്കാൻ യേഹു പെട്ടെന്നു പ്രവർത്തിച്ചു (2രാജ 9:22-24, 30-33; w11 11/15 4 ¶2-3; ഈ പഠനസഹായിയുടെ 7-ാം പേജിലെ “‘ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും’—2രാജ 9:8” എന്ന ചാർട്ട് കാണുക.)
ധൈര്യത്തോടെയും നിശ്ചയദാർഢ്യത്തോടെയും തീക്ഷ്‌ണതയോടെയും യേഹു തന്റെ നിയമനം പൂർത്തിയാക്കി (2രാജ 10:17; w11 11/15 5 ¶3-4)
സ്വയം ചോദിക്കുക, ‘മത്തായി 28:19, 20-ലെ നിയമനം ചെയ്യുമ്പോൾ എനിക്ക് എങ്ങനെ യേഹുവിനെ അനുകരിക്കാം?’