ദൈവവചനത്തിലെ നിധികൾ
“ആഹാബിന്റെ ഭവനം നിശ്ശേഷം നശിച്ചുപോകും”—2രാജ 9:8
യഹൂദാരാജ്യം
യഹോശാഫാത്തിന്റെ ഭരണം
ഏ. ബി.സി. 911: യഹോരാം (യഹോശാഫാത്തിന്റെ മകൻ; ആഹാബിന്റെയും ഇസബേലിന്റെയും മകളായ അഥല്യയുടെ ഭർത്താവ്) യഹൂദയുടെ മുഴുവൻ ഏകഭരണാധികാരിയാകുന്നു
ഏ. ബി.സി. 906: അഹസ്യ (ആഹാബിന്റെയും ഇസബേലിന്റെയും കൊച്ചുമകൻ) രാജാവാകുന്നു
ഏ. ബി.സി. 905: അഥല്യ, രാജാവിന്റെ സന്തതിപരമ്പരയിൽപ്പെട്ട എല്ലാവരെയും കൊല്ലുകയും ഭരണം കയ്യാളുകയും ചെയ്യുന്നു. അഥല്യയുടെ കൊച്ചുമകനായ യഹോവാശിനെ അഥല്യയുടെ കണ്ണിൽപ്പെടാതെ മഹാപുരോഹിതനായ യഹോയാദ ഒളിപ്പിച്ചതുകൊണ്ട് അവൻ മാത്രം രക്ഷപ്പെട്ടു.—2രാജ 11:1-3
898: യഹോവാശ് രാജാവാകുന്നു. മഹാപുരോഹിതനായ യഹോയാദ അഥല്യയെ വധിക്കുന്നു. —2രാജ 11:4-16
ഇസ്രായേൽ രാജ്യം
ഏ. ബി.സി. 920: അഹസ്യ (ആഹാബിന്റെയും ഇസബേലിന്റെയും മകൻ) രാജാവാകുന്നു
ഏ. ബി.സി. 917: യഹോരാം (ആഹാബിന്റെയും ഇസബേലിന്റെയും മകൻ) രാജാവാകുന്നു
ഏ. ബി.സി. 905: യേഹു ഇസ്രായേലിന്റെ രാജാവായ യഹോരാമിനെയും അയാളുടെ സഹോദരന്മാരെയും അമ്മയായ ഇസബേലിനെയും യഹൂദാരാജാവായ അഹസ്യയെയും അയാളുടെ സഹോദരന്മാരെയും വധിക്കുന്നു.—2രാജ 9:14–10:17
ഏ. ബി.സി. 904: യേഹു രാജാവായി ഭരിക്കാൻ തുടങ്ങുന്നു