വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം | ശുശ്രൂ​ഷ​യി​ലെ നിങ്ങളു​ടെ സന്തോഷം വർധിപ്പിക്കുക

യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക

യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക

നമ്മൾ സ്‌നേ​ഹ​ത്താൽ പ്രേരി​ത​മാ​യി യഹോ​വയെ സേവി​ക്കാ​നാണ്‌ യഹോവ ആഗ്രഹി​ക്കു​ന്നത്‌. (മത്ത 22:37, 38) വേണ്ട മാറ്റങ്ങൾ വരുത്താ​നും പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കാ​നും ദൈവ​ത്തോ​ടുള്ള ആ സ്‌നേ​ഹ​മാണ്‌ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കു​ന്നത്‌. (1യോഹ 5:3) ആ സ്‌നേ​ഹ​മാണ്‌ സ്‌നാ​ന​മേൽക്കാൻ അവരെ പ്രേരി​പ്പി​ക്കു​ന്നത്‌.

ദൈവ​ത്തി​ന്റെ സ്‌നേഹം മനസ്സി​ലാ​ക്കാൻ വിദ്യാർഥി​കളെ സഹായി​ക്കുക. അതിനാ​യി ചില ചോദ്യ​ങ്ങൾ ചോദി​ക്കാം: “ഇത്‌ യഹോ​വ​യെ​ക്കു​റിച്ച്‌ നിങ്ങളെ എന്താണ്‌ പഠിപ്പി​ക്കു​ന്നത്‌?” അല്ലെങ്കിൽ “ദൈവം നിങ്ങളെ സ്‌നേ​ഹി​ക്കു​ന്നെന്ന്‌ ഇത്‌ എങ്ങനെ​യാണ്‌ കാണി​ക്കു​ന്നത്‌?” അവർക്കു​വേണ്ടി യഹോവ കരുതു​ന്നത്‌ എങ്ങനെ​യെന്ന്‌ മനസ്സി​ലാ​ക്കാൻ സഹായി​ക്കുക. (2ദിന 16:9) നിങ്ങൾ ചില കാര്യ​ങ്ങൾക്കു​വേണ്ടി പ്രാർഥി​ച്ച​പ്പോൾ യഹോവ എങ്ങനെ​യാണ്‌ ഉത്തരം നൽകി​യ​തെന്ന്‌ അവരോ​ടു പറയുക. അവരുടെ പ്രാർഥ​ന​കൾക്ക്‌ യഹോവ ഉത്തരം നൽകു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ശ്രദ്ധി​ക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാം. അപ്പോൾ ബൈബിൾവി​ദ്യാർഥി​കൾ യഹോ​വ​യു​ടെ സ്‌നേഹം തിരി​ച്ച​റി​യും, അവർ തിരിച്ച്‌ യഹോ​വയെ സ്‌നേ​ഹി​ക്കു​ക​യും യഹോ​വ​യു​ടെ സുഹൃ​ത്താ​കാൻ ആഗ്രഹി​ക്കു​ക​യും ചെയ്യും. അതു നമ്മുടെ സന്തോഷം വർധി​പ്പി​ക്കും.

യഹോവയുമായി ഒരു ഉറ്റ സൗഹൃദം വളർത്താൻ നിങ്ങളു​ടെ ബൈബിൾവി​ദ്യാർഥി​കളെ സഹായി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ഹണി എന്തു പ്രശ്‌ന​മാണ്‌ നേരി​ട്ടത്‌?

  • നീത എങ്ങനെ​യാണ്‌ ഹണിയെ സഹായി​ച്ചത്‌?

  • ആ പ്രശ്‌നം മറിക​ട​ക്കാൻ ഹണിക്ക്‌ എങ്ങനെ കഴിഞ്ഞു?