ക്രിസ്ത്യാനികളായി ജീവിക്കാം
എല്ലാ പ്രശ്നങ്ങൾക്കും ഒരു അവസാനമുണ്ട്
പരിശോധനകൾ നമ്മളെ നിരുത്സാഹപ്പെടുത്തും, പ്രത്യേകിച്ചും അതു കുറെ കാലം നീണ്ടുനിൽക്കുമ്പോൾ. ശൗൽ രാജാവുമായുള്ള പ്രശ്നം ഒരു ദിവസം അവസാനിക്കുമെന്നും യഹോവ വാഗ്ദാനം ചെയ്തതുപോലെ താനൊരു രാജാവാകുമെന്നും ദാവീദിന് അറിയാമായിരുന്നു. (1ശമു 16:13) ക്ഷമയോടെ യഹോവയ്ക്കായി കാത്തിരിക്കാൻ വിശ്വാസം ദാവീദിനെ സഹായിച്ചു.
ചില പരിശോധനകൾ ഉണ്ടാകുമ്പോൾ നമ്മുടെ വിവേകവും അറിവും ചിന്താശേഷിയും ഉപയോഗിച്ച് സാഹചര്യത്തിന് മാറ്റം വരുത്താൻ നമുക്കു കഴിഞ്ഞേക്കാം. (1ശമു 21:12-14; സുഭ 1:4) എന്നാൽ മറ്റു ചിലപ്പോൾ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ നമ്മളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്താലും സാഹചര്യത്തിന് മാറ്റം വരണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ നമ്മൾ ക്ഷമയോടെ യഹോവയ്ക്കായി കാത്തിരിക്കണം. പെട്ടെന്നുതന്നെ ദൈവം നമ്മുടെ കഷ്ടപ്പാടുകൾക്കെല്ലാം ഒരു അവസാനം കൊണ്ടുവരും, കണ്ണുകളിൽനിന്ന് “കണ്ണീരെല്ലാം തുടച്ചുകളയും.” (വെളി 21:4) നമ്മുടെ പ്രശ്നങ്ങൾ അവസാനിക്കുന്നത് യഹോവയുടെ ഇടപെടലുകൊണ്ടാണെങ്കിലും മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണെങ്കിലും ഒരു കാര്യം ഉറപ്പാണ്: എല്ലാ പ്രശ്നങ്ങൾക്കും ഒരു അവസാനമുണ്ട്. ഇതെക്കുറിച്ച് ചിന്തിക്കുന്നത് നമുക്ക് കുറച്ചൊക്കെ ആശ്വാസം തരും.
വിഭജിതലോകത്തിൽ ഒരു ഏകീകൃതജനം എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഐക്യനാടുകളിലെ തെക്കുഭാഗത്തുള്ള സഹോദരങ്ങൾ എന്തു പ്രശ്നമാണ് നേരിട്ടത്?
-
അവർ എങ്ങനെയാണ് ക്ഷമയും സ്നേഹവും കാണിച്ചത്?
-
അവർ തുടർന്നും എങ്ങനെയാണ് ‘പ്രാധാന്യമുള്ള കാര്യങ്ങളിൽ’ ശ്രദ്ധ കേന്ദ്രീകരിച്ചത്?—ഫിലി 1:10