ക്രിസ്ത്യാനികളായി ജീവിക്കാം
ആരൊക്കെയാണ് നിങ്ങളുടെ ഓൺലൈൻ സുഹൃത്തുക്കൾ?
“സ്നേഹംകൊണ്ടോ ബഹുമാനംകൊണ്ടോ ഒരാൾ മറ്റൊരാളുമായി അടുക്കുമ്പോഴാണ്” അവർ രണ്ടുപേരും സുഹൃത്തുക്കളാകുന്നത്. ഉദാഹരണത്തിന്, ഗൊല്യാത്തിനെ കൊല ചെയ്‌ത ആ സംഭവത്തിനു ശേഷം യോനാഥാനും ദാവീദും ഉറ്റസുഹൃത്തുക്കളായി. (1ശമു 18:1) അവർക്കു രണ്ടു പേർക്കും നല്ല ഗുണങ്ങൾ ഉണ്ടായിരുന്നു. അതാണ് അവരെ പരസ്‌പരം അടുപ്പിച്ചത്. അതുകൊണ്ട് ഉറ്റ സുഹൃത്തുക്കൾ ആകാൻ പരസ്‌പരം നന്നായി അറിയണം. ഒരു വ്യക്തിയെ നന്നായി അറിയണമെങ്കിൽ അതിനു സമയവും ശ്രമവും വേണം. എന്നാൽ സോഷ്യൽ നെറ്റ്വർക്കുകളിൽ സുഹൃത്തുക്കളെ കിട്ടാൻ ഒരൊറ്റ ‘ക്ലിക്ക്’ മതിയാകും. ഓൺലൈൻ സുഹൃത്തുക്കൾ അവരുടെ യഥാർഥമുഖം മറച്ചുവെച്ചേക്കാം. കാരണം നമ്മളോട് എന്തൊക്കെ പറയണമെന്ന് അവർ മുന്നമേതന്നെ ചിന്തിച്ചുവെച്ചിട്ടുണ്ടാകും. തങ്ങളെക്കുറിച്ച് മറ്റുള്ളവർക്ക് ഒരു നല്ല ചിത്രം കൊടുക്കാൻ മാത്രമായിരിക്കും അവർ ശ്രമിക്കുക. അതുകൊണ്ട് സൂക്ഷിച്ചുവേണം ഓൺലൈനിൽ സുഹൃത്തുക്കളെ തിരഞ്ഞെടുക്കാൻ. ഒരു പരിചയവുമില്ലാത്ത ആളുകൾ നിങ്ങൾക്ക് ‘ഫ്രണ്ട് റിക്വസ്റ്റ്’ അയച്ചാൽ ആ സൗഹൃദം വേണ്ടെന്നു വെക്കാൻ ഒരു മടിയും തോന്നരുത്. അവർക്ക് വിഷമമാകുമല്ലോ എന്ന് ചിന്തിക്കുന്നത് വിഡ്ഢിത്തമായിരിക്കും. ഇത്തരം അപകടങ്ങളെക്കുറിച്ച് ചിന്തിച്ചിട്ട് ചിലർ സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിക്കേണ്ടെന്നു തീരുമാനിച്ചിട്ടുണ്ട്. എന്നാൽ സോഷ്യൽ നെറ്റ്‌വർക്ക് ഉപയോഗിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ എന്തൊക്കെ കാര്യങ്ങൾ ഓർത്തിരിക്കണം?
സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എന്തെങ്കിലും ഫോട്ടോകളോ കുറിപ്പുകളോ പോസ്റ്റ് ചെയ്യുന്നതിനു മുമ്പ് നമ്മൾ എന്തൊക്കെ ചിന്തിക്കണം?
-
ഓൺലൈൻ സുഹൃത്തുക്കളെ നമ്മൾ ശ്രദ്ധയോടെ തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്?
-
സോഷ്യൽ നെറ്റ്വർക്കുകൾ ഉപയോഗിക്കുന്ന സമയത്തിന് ഒരു പരിധി വെക്കേണ്ടത് എന്തുകൊണ്ട്?—എഫ 5:15, 16