ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയിൽ ആശ്രയിക്കാൻ മൂന്നു വഴികൾ
യഹോവയിൽ ആശ്രയിച്ചതുകൊണ്ട് ദാവീദിന് ഗൊല്യാത്തിനെ തോൽപ്പിക്കാനായി. (1ശമു 17:45) തന്റെ എല്ലാ ദാസന്മാർക്കുംവേണ്ടി ശക്തി പ്രകടിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നു. (2ദിന 16:9) നമ്മുടെ അനുഭവപരിചയത്തിലും കഴിവിലും ആശ്രയിക്കാതെ, യഹോവ തരുന്ന സഹായത്തിൽ ആശ്രയിക്കാൻ നമുക്ക് എങ്ങനെ കഴിയും? മൂന്നു വഴികൾ നോക്കാം:
-
കൂടെക്കൂടെ പ്രാർഥിക്കുക. തെറ്റു ചെയ്തിട്ട് ക്ഷമ ചോദിക്കാൻ മാത്രമല്ല നമ്മൾ പ്രാർഥിക്കേണ്ടത്, തെറ്റ് ചെയ്യാൻ പ്രലോഭനം തോന്നുമ്പോൾത്തന്നെ അതിനെ നേരിടാനുള്ള ശക്തിക്കായി പ്രാർഥിക്കണം. (മത്ത 6:12, 13) ഒരു തീരുമാനമെടുത്തിട്ട് അതിനെ അനുഗ്രഹിക്കണേ എന്നു മാത്രമല്ല, തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ആവശ്യമായ നിർദേശങ്ങൾക്കും ജ്ഞാനത്തിനും വേണ്ടിയും നമ്മൾ പ്രാർഥിക്കണം.—യാക്ക 1:5
-
ബൈബിൾ വായിക്കുകയും പഠിക്കുകയും ചെയ്യുന്ന ശീലമുണ്ടായിരിക്കുക. ദിവസവും ബൈബിൾ വായിക്കുക. (സങ്ക 1:2) ബൈബിൾ കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കാൻ സമയമെടുക്കുക, പഠിച്ചത് ജീവിതത്തിൽ പ്രാവർത്തികമാക്കുക. (യാക്ക 1:23-25) മുമ്പുള്ള അനുഭവപരിചയത്തിൽ ആശ്രയിക്കുന്നതിനു പകരം നന്നായി തയ്യാറായി മാത്രം ശുശ്രൂഷയ്ക്കു പോകുക. മീറ്റിങ്ങുകൾക്കു മുന്നമേ തയ്യാറായി വന്നുകൊണ്ട് അതിൽനിന്ന് പൂർണപ്രയോജനം നേടുക
-
യഹോവയുടെ സംഘടനയോടു സഹകരിക്കുക. സംഘടനയുടെ പുതിയ നിർദേശങ്ങൾ എപ്പോഴും അറിഞ്ഞിരിക്കുക, അത് ഉടനെതന്നെ പ്രാവർത്തികമാക്കുക. (സംഖ 9:17) ബുദ്ധിയുപദേശമോ നിർദേശങ്ങളോ മൂപ്പന്മാർ തരുമ്പോൾ അത് അനുസരിക്കുക.—എബ്ര 13:17
ഒരിക്കലും ഉപദ്രവത്തെ പേടിക്കേണ്ടതില്ല എന്ന വീഡിയോ കാണുക. എന്നിട്ട് താഴെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
• ആ സഹോദരങ്ങൾക്ക് എന്തിനെക്കുറിച്ചൊക്കെ ഓർത്ത് പേടിയുണ്ടായിരുന്നു?
• ആ പേടിയൊക്കെ മറികടക്കാൻ അവരെ എന്താണ് സഹായിച്ചത്?