വയൽസേവനത്തിനു സജ്ജരാകാം | ശുശ്രൂഷയിലെ നിങ്ങളുടെ സന്തോഷം വർധിപ്പിക്കുക
ദുശ്ശീലങ്ങൾ മറികടക്കാൻ ബൈബിൾവിദ്യാർഥികളെ സഹായിക്കുക
ധാർമികമായി ശുദ്ധരായിരിക്കുന്നവർക്കേ യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാൻ കഴിയൂ. (1പത്ര 1:14-16) ബൈബിൾവിദ്യാർഥികൾ ദുശ്ശീലങ്ങൾ മറികടന്നാൽ അവരുടെ കുടുംബബന്ധങ്ങൾ ശക്തമാകും, ആരോഗ്യം മെച്ചപ്പെടും, പണച്ചെലവും കുറയും.
യഹോവ വെച്ചിരിക്കുന്ന ധാർമികനിലവാരങ്ങളെക്കുറിച്ച് പറയുമ്പോൾ അതിന്റെ പിന്നിലെ കാരണത്തെക്കുറിച്ചും അത് അനുസരിച്ചാലുള്ള പ്രയോജനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊടുക്കുക. അവരുടെ ചിന്താരീതിക്കു മാറ്റം വരുത്താൻ ശ്രമിക്കുക, അപ്പോൾ യഹോവ ആഗ്രഹിക്കുന്നതുപോലെ ജീവിക്കാൻ അവർക്കു കഴിയും. (എഫ 4:22-24) എത്ര പഴകിപ്പോയ ദുശ്ശീലമാണെങ്കിലും യഹോവയുടെ സഹായത്താൽ അതിനെ മറികടക്കാൻ കഴിയുമെന്ന് ഉറപ്പുകൊടുക്കുക. (ഫിലി 4:13) തെറ്റു ചെയ്യാൻ തോന്നുമ്പോൾത്തന്നെ യഹോവയോടു പ്രാർഥിക്കാൻ അവരോടു പറയുക. പ്രലോഭനം തോന്നാൻ സാധ്യതയുള്ള സാഹചര്യങ്ങൾ മുന്നമേ തിരിച്ചറിഞ്ഞ് ഒഴിവാക്കാൻ അവരെ സഹായിക്കാം. മോശം ശീലങ്ങൾ ഒഴിവാക്കുന്നതോടൊപ്പം പ്രയോജനം ചെയ്യുന്ന കാര്യങ്ങൾ ചെയ്യാനും അവരെ പ്രോത്സാഹിപ്പിക്കുക. യഹോവയുടെ സഹായത്താൽ ബൈബിൾവിദ്യാർഥികൾ മാറ്റങ്ങൾ വരുത്തുന്നത് കാണുമ്പോൾ നിങ്ങൾക്കു സന്തോഷം തോന്നും.
ദുശ്ശീലങ്ങൾ മറികടക്കാൻ നിങ്ങളുടെ ബൈബിൾവിദ്യാർഥികളെ സഹായിക്കുക എന്ന വീഡിയോ അവതരണം കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഹണിയിൽ വിശ്വാസമുണ്ടെന്ന് മൂപ്പന്മാരും നീതയും എങ്ങനെയാണ് കാണിച്ചത്?
-
നീത എങ്ങനെയാണ് ഹണിയെ തുടർന്നും സഹായിച്ചത്?
-
ഹണി എങ്ങനെയാണ് യഹോവയുടെ സഹായം സ്വീകരിച്ചത്?