ക്രിസ്ത്യാനികളായി ജീവിക്കാം
നിങ്ങളുടെ ആഗ്രഹങ്ങൾക്ക് കടിഞ്ഞാണിടുക
അപൂർണരായതുകൊണ്ട് നമുക്കെല്ലാം ആഗ്രഹങ്ങൾ നിയന്ത്രിക്കാൻ മിക്കപ്പോഴും ബുദ്ധിമുട്ടാണ്. എന്നാൽ നമ്മൾ ആഗ്രഹിക്കുന്നതെല്ലാം ചെയ്താൽ യഹോവയുടെ പ്രീതി നഷ്ടമാകും. ഉദാഹരണത്തിന്, ചിലർ ദൈവത്തെ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ ഭക്ഷണത്തെയും വസ്ത്രത്തെയും പാർപ്പിടത്തെയും ഒക്കെ സ്നേഹിച്ചേക്കാം. മറ്റു ചിലർ ദൈവത്തിന്റെ നിലവാരങ്ങൾക്ക് ഒരു വിലയും കൊടുക്കാതെ തങ്ങളുടെ ലൈംഗികാഗ്രഹങ്ങൾക്കു പിന്നാലെ പോകുന്നു. (റോമ 1:26, 27) ഇനി മറ്റുള്ളവരുടെ അംഗീകാരവും ഇഷ്ടവും ഒക്കെ നേടാൻവേണ്ടി അവരുടെ താളത്തിനൊത്തു ജീവിക്കുന്നവരുമുണ്ട്.—പുറ 23:2.
എങ്കിൽ നമ്മുടെ ആഗ്രഹങ്ങൾക്കു കടിഞ്ഞാണിടാൻ എങ്ങനെ കഴിയും? നമ്മുടെ ശ്രദ്ധ ആത്മീയകാര്യങ്ങളിൽ കേന്ദ്രീകരിക്കുക. (മത്ത 4:4) അതോടൊപ്പം ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ സഹായിക്കണേ എന്ന് യഹോവയോട് പ്രാർഥിക്കാം. എന്തുകൊണ്ട്? കാരണം നമുക്ക് ഏറ്റവും നല്ലത് എന്താണെന്നും നമ്മുടെ ഉചിതമായ ആഗ്രഹങ്ങൾ എങ്ങനെ തൃപ്തിപ്പെടുത്തണമെന്നും യഹോവയ്ക്കാണ് അറിയാവുന്നത്.—സങ്ക 145:16.
ജീവിതം പുകച്ചുതീർക്കരുത്! എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
എന്തുകൊണ്ടാണ് ചിലർ പുകവലിക്കുന്നത്?
-
പുകവലി എങ്ങനെ ദോഷം ചെയ്യും?
-
പുകവലിയും വേപ്പിങും തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?—2കൊ 7:1
-
പുകവലിക്കാനുള്ള സമ്മർദം ചെറുക്കാനും അങ്ങനെയൊരു ശീലം ഉണ്ടെങ്കിൽ അതു നിറുത്താനും എങ്ങനെ കഴിയും?