വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

യഹോവയിലും യേശുവിലും വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്‌തകം ഉപയോഗിക്കുക

യഹോവയിലും യേശുവിലും വിശ്വാസം വളർത്താൻ ജീവിതം ആസ്വദിക്കാം പുസ്‌തകം ഉപയോഗിക്കുക

ദൈവത്തെ സന്തോ​ഷി​പ്പി​ക്ക​ണ​മെ​ങ്കിൽ ബൈബിൾവി​ദ്യാർഥി​കൾ ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ക്കണം. (എബ്ര 11:6) ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗിച്ച്‌ നമുക്ക്‌ അവരെ അതിന്‌ സഹായി​ക്കാം. ഈ പുസ്‌ത​ക​ത്തിൽ പ്രധാ​ന​പ്പെട്ട തിരു​വെ​ഴു​ത്തു​ക​ളും വ്യക്തമായ ന്യായ​വാ​ദ​ങ്ങ​ളും ചിന്തി​ക്കാൻ സഹായി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രോ​ത്സാ​ഹനം പകരുന്ന വീഡി​യോ​ക​ളും മനോ​ഹ​ര​മായ ചിത്ര​ങ്ങ​ളും ഉണ്ട്‌. ക്രിസ്‌തീ​യ​ഗു​ണങ്ങൾ വളർത്താ​നും ദൈവ​വു​മാ​യി നല്ല ബന്ധമു​ണ്ടാ​യി​രി​ക്കാ​നും അവരെ സഹായി​ക്കു​മ്പോൾ, തീയെ പ്രതി​രോ​ധി​ക്കുന്ന വസ്‌തു​ക്കൾ ഉപയോ​ഗിച്ച്‌ നമ്മൾ അവരെ പണിയു​ക​യാണ്‌.—1കൊ 3:12-15.

കാണാൻ കഴിയാ​ത്ത​തു​കൊണ്ട്‌ ദൈവത്തെ ഒരിക്ക​ലും സുഹൃ​ത്താ​ക്കാ​നാ​കി​ല്ലെന്ന്‌ ചിലർ ചിന്തി​ക്കു​ന്നു. അതു​കൊണ്ട്‌ യഹോ​വയെ അറിയാ​നും യഹോ​വ​യിൽ വിശ്വാ​സം വളർത്താ​നും നമ്മൾ അവരെ സഹായി​ക്കണം.

യഹോവയിൽ വിശ്വാ​സം വളർത്താൻ ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • നന്നായി തയ്യാറാ​യി​ട്ടാണ്‌ സഹോ​ദരി ബൈബിൾപ​ഠ​ന​ത്തിന്‌ വന്നതെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

  • യശയ്യ 41:10, 13-നെക്കു​റിച്ച്‌ വിദ്യാർഥി​യു​ടെ ഹൃദയ​ത്തി​ലു​ള്ളത്‌ മനസ്സി​ലാ​ക്കാൻ സഹോ​ദരി എങ്ങനെ​യാണ്‌ തിര​ഞ്ഞെ​ടുത്ത ചില ചോദ്യ​ങ്ങൾ ചോദി​ച്ചത്‌?

  • വീഡി​യോ​യും തിരു​വെ​ഴു​ത്തു​ക​ളും വിദ്യാർഥി​യെ എങ്ങനെ​യാണ്‌ സ്വാധീ​നി​ച്ചത്‌?

പല ആളുകൾക്കും മോച​ന​വി​ല​യെ​ക്കു​റിച്ച്‌ അറിയില്ല. അല്ലെങ്കിൽ അവർക്കു​വേണ്ടി ദൈവം കൊടുത്ത ഒരു സമ്മാന​മാ​യി അവർ അതിനെ കാണു​ന്നില്ല. (ഗല 2:20) അതു​കൊണ്ട്‌ യേശു​വി​ന്റെ മോച​ന​വി​ല​യിൽ വിശ്വാ​സം വളർത്താൻ നമ്മൾ അവരെ സഹായി​ക്കണം.

യേശുവിൽ വിശ്വാ​സം വളർത്താൻ ജീവിതം ആസ്വദി​ക്കാം പുസ്‌തകം ഉപയോ​ഗി​ക്കുക എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • നന്നായി തയ്യാറാ​യി​ട്ടാണ്‌ സഹോ​ദരൻ ബൈബിൾപ​ഠ​ന​ത്തിന്‌ വന്നതെന്ന്‌ നമുക്ക്‌ എങ്ങനെ അറിയാം?

  • വിദ്യാർഥി​യെ സഹായി​ക്കാ​നാ​യി “കൂടുതൽ മനസ്സി​ലാ​ക്കാൻ” എന്ന ഭാഗം സഹോ​ദരൻ എങ്ങനെ​യാണ്‌ ഉപയോ​ഗി​ച്ചത്‌?

  • വിദ്യാർഥി​യു​ടെ കാര്യ​ത്തിൽ പ്രാർഥന പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?