ദൈവവചനത്തിലെ നിധികൾ
അഹങ്കാരം മത്സരിക്കാൻ അബ്‌ശാലോമിനെ പ്രേരിപ്പിച്ചു
അബ്‌ശാലോം തന്റെതന്നെ മഹത്ത്വത്തിനുവേണ്ടി പ്രവർത്തിച്ചു (2ശമു 15:1; it-1-E 860)
അബ്‌ശാലോം ആളുകളുടെ ഹൃദയം കവർന്നു (2ശമു 15:2-6; w12 7/15 13 ¶5)
അബ്‌ശാലോം തന്റെ അപ്പന്റെ രാജസ്ഥാനം കൈക്കലാക്കാൻ ശ്രമിച്ചു (2ശമു 15:10-12; it-1-E 1083-1084)
അതിമോഹം ഹൃദയത്തിൽ നാമ്പെടുക്കാൻ നമ്മൾ അനുവദിക്കരുത്. പകരം ഏതൊരു കാര്യവും ചെയ്യുന്നതിനു പിന്നിലെ നമ്മുടെ ആന്തരം എന്താണെന്ന് എപ്പോഴും പരിശോധിക്കണം. നമ്മൾ എന്തെങ്കിലും ചെയ്യുന്നതു മറ്റുള്ളവരുടെ മുന്നിൽ ആളാകാനല്ല, പകരം അവരോടുള്ള ആത്മാർഥമായ താത്പര്യംകൊണ്ടായിരിക്കണം.—ഫിലി 2:3, 4.