വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

“സ്‌നേഹം . . . വലിയ ആളാണെന്നു ഭാവിക്കുന്നില്ല”

“സ്‌നേഹം . . . വലിയ ആളാണെന്നു ഭാവിക്കുന്നില്ല”

താഴ്‌മ കാണി​ക്കാൻ സ്‌നേഹം നമ്മളെ സഹായി​ക്കും. (1കൊ 13:4) നമുക്കു സഹോ​ദ​ര​ങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടെ​ങ്കിൽ, നമ്മൾ നമ്മളെ​ത്തന്നെ ശ്രേഷ്‌ഠ​രാ​യി കാണില്ല. നമ്മൾ മറ്റുള്ള​വ​രി​ലെ നന്മ കാണു​ക​യും നമ്മുടെ കഴിവു​കൾ ഉപയോ​ഗിച്ച്‌ അവരെ സഹായി​ക്കു​ക​യും ചെയ്യും. (ഫിലി 2:3, 4) അത്തരം സ്‌നേഹം നമ്മൾ എത്ര​ത്തോ​ളം കാണി​ക്കു​ന്നോ അത്ര​ത്തോ​ളം തന്റെ ഇഷ്ടം ചെയ്യാ​നാ​യി യഹോ​വ​യ്‌ക്ക്‌ നമ്മളെ ഉപയോ​ഗി​ക്കാൻ പറ്റും.

സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • എന്തൊക്കെ സമ്മാന​ങ്ങ​ളാണ്‌ അബ്‌ശാ​ലോ​മിന്‌ ഉണ്ടായി​രു​ന്നത്‌?

  • ആ സമ്മാനങ്ങൾ എങ്ങനെ​യാണ്‌ അബ്‌ശാ​ലോം ദുരു​പ​യോ​ഗം ചെയ്‌തത്‌?

  • വലിയ ആളാ​ണെന്നു ഭാവി​ക്കു​ന്നത്‌ നമുക്ക്‌ എങ്ങനെ ഒഴിവാ​ക്കാം?—ഗല 5:26