വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

‘സ്‌നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല’

‘സ്‌നേഹം അനീതിയിൽ സന്തോഷിക്കുന്നില്ല’

യഥാർഥ​ക്രി​സ്‌ത്യാ​നി​കൾ സ്‌നേ​ഹ​ത്തി​ന്റെ അടിസ്ഥാ​ന​ത്തി​ലാ​യി​രി​ക്കും ഏതൊരു കാര്യ​വും ചെയ്യു​ന്നത്‌. സ്‌നേഹം ‘അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല.’ (1കൊ 13:4, 6) അതു​കൊണ്ട്‌ അധാർമി​ക​ത​യെ​യും അക്രമ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുന്ന വിനോ​ദങ്ങൾ നമ്മൾ പൂർണ​മാ​യും ഒഴിവാ​ക്കും. കൂടാതെ മറ്റുള്ള​വർക്കു പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ നമ്മൾ അതിൽ സന്തോ​ഷി​ക്കില്ല, അതു നമ്മളെ വേദനി​പ്പി​ച്ച​വർക്കാ​ണു സംഭവി​ക്കു​ന്ന​തെ​ങ്കിൽപ്പോ​ലും.—സുഭ 17:5.

സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—അനീതി​യിൽ സന്തോ​ഷി​ക്കു​ന്നില്ല എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • ശൗലും യോനാ​ഥാ​നും മരി​ച്ചെന്നു കേട്ട​പ്പോൾ ദാവീദ്‌ എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌?

  • ശൗലി​നും യോനാ​ഥാ​നും വേണ്ടി ഏതു വിലാ​പ​കാ​വ്യ​മാണ്‌ ദാവീദ്‌ രചിച്ചത്‌?

  • ശൗലിന്റെ മരണത്തിൽ ദാവീദ്‌ സന്തോ​ഷി​ക്കാ​തി​രു​ന്നത്‌ എന്തു​കൊണ്ട്‌?