വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

“സ്‌നേഹം . . . എല്ലാം പ്രത്യാശിക്കുന്നു”

“സ്‌നേഹം . . . എല്ലാം പ്രത്യാശിക്കുന്നു”

നമുക്കു നിസ്വാർഥ​സ്‌നേഹം ഉണ്ടെങ്കിൽ, നമ്മുടെ സഹോ​ദ​രങ്ങൾ നല്ല തീരു​മാ​നങ്ങൾ എടുക്കു​മെന്ന്‌ നമ്മൾ പ്രത്യാ​ശി​ക്കും. (1കൊ 13:4, 7) ഉദാഹ​ര​ണ​ത്തിന്‌, തെറ്റ്‌ ചെയ്‌ത ഒരു സഹോ​ദ​രനു ശിക്ഷണം കിട്ടു​മ്പോൾ, ലഭിച്ച നിർദേ​ശങ്ങൾ അനുസ​രിച്ച്‌ അദ്ദേഹം മാറ്റങ്ങൾ വരുത്തു​മെന്നു നമ്മൾ പ്രതീ​ക്ഷി​ക്കും. ദുർബ​ല​മായ വിശ്വാ​സം ഉള്ളവ​രോ​ടു നമ്മൾ ക്ഷമ കാണി​ക്കും, അവരെ സഹായി​ക്കും. (റോമ 15:1) ഇനി ഒരാൾ സഭ വിട്ടു​പോ​യാ​ലും, അദ്ദേഹം വീണ്ടും മടങ്ങി​വ​രു​മെന്ന പ്രതീക്ഷ നമ്മൾ വിട്ടു​ക​ള​യില്ല.—ലൂക്ക 15:17, 18.

സ്‌നേഹം എങ്ങനെ പെരു​മാ​റു​ന്നു—എല്ലാം പ്രത്യാ​ശി​ക്കു​ന്നു എന്ന വീഡി​യോ കാണുക. എന്നിട്ട്‌ ഈ ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • മുമ്പ​ത്തേ​തിൽനി​ന്നും അബ്‌നേ​രിന്‌ ഇപ്പോൾ എന്തു മാറ്റമാ​ണു​ണ്ടാ​യത്‌?

  • അബ്‌നേ​രി​ന്റെ അപേക്ഷ​യോട്‌ ദാവീ​ദും യോവാ​ബും ഏതു വ്യത്യ​സ്‌ത​വി​ധ​ങ്ങ​ളി​ലാണ്‌ പ്രതി​ക​രി​ച്ചത്‌?

  • നമ്മുടെ സഹോ​ദ​രങ്ങൾ ശരിയാ​യതു ചെയ്യു​മെന്ന്‌ പ്രതീ​ക്ഷി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?