ക്രിസ്ത്യാനികളായി ജീവിക്കാം
ഒരു ആഭ്യന്തരകലാപം ഉണ്ടായാൽ അതിനെ നേരിടാൻ നിങ്ങൾ തയ്യാറാണോ?
ഈ വ്യവസ്ഥിതി അതിന്റെ അവസാനത്തോട് അടുക്കുംതോറും ആഭ്യന്തരകലാപവും ഭീകരപ്രവർത്തനവും യുദ്ധവും ഒക്കെ കൂടിക്കൂടിവരുമെന്ന് നമുക്ക് അറിയാം. (വെളി 6:4) ഇതൊക്കെ നേരിടാൻ നമുക്ക് എങ്ങനെ തയ്യാറായിരിക്കാം?
-
ആത്മീയമായി ഒരുങ്ങുക: യഹോവയിലും യഹോവയുടെ സംഘടനയിലും ഉള്ള വിശ്വാസം ശക്തമാക്കാനും നിഷ്പക്ഷരായി തുടരാനും നമ്മളെ സഹായിക്കുന്ന തത്ത്വങ്ങളും വിവരണങ്ങളും ബൈബിളിൽനിന്ന് കണ്ടെത്തുക. (സുഭ 12:5; jr-E 125-126 ¶23-24) അതുപോലെ സഭയിലുള്ളവരെ നമ്മുടെ അടുത്ത സുഹൃത്തുക്കളാക്കേണ്ട സമയം ഇപ്പോഴാണ്.—1പത്ര 4:7, 8
-
ആരോഗ്യവും ജീവനും കാക്കാൻ വേണ്ടതെല്ലാം ചെയ്തുവെക്കുക: വീട് വിട്ടുപോകാൻ ആകില്ലെങ്കിൽ ഒളിക്കാൻ പറ്റിയ ഒരു സ്ഥലം കണ്ടെത്തിവെക്കുക. അവശ്യസാധനങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തുക. ഇനി, വീട് വിട്ടുപോകേണ്ടിവന്നാൽ എന്തു ചെയ്യുമെന്നു മുന്നമേ പ്ലാൻ ചെയ്യുക. ‘ഗോ ബാഗിൽ’ (അവശ്യസാധനങ്ങൾ അടങ്ങിയ ഒരു കിറ്റ്) എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തുക. മാസ്ക്കുപോലുള്ള സുരക്ഷാസാധനങ്ങളും ആവശ്യത്തിനു പണവും അതിന് ഉള്ളിൽ വെക്കുക. ദുരന്തസമയത്ത് നിങ്ങൾക്കു മൂപ്പന്മാരെയും അവർക്കു നിങ്ങളെയും എങ്ങനെ വിവരങ്ങൾ അറിയിക്കാനാകുമെന്നു ചിന്തിച്ചുവെക്കുക.—യശ 32:2; g17.5 3-7
കലാപമുണ്ടാകുന്ന സമയത്ത് ആത്മീയദിനചര്യ നിലനിറുത്തുക. (ഫിലി 1:10) പുറത്തുപോകേണ്ട അത്യാവശ്യമില്ലെങ്കിൽ വീടിനുള്ളിൽത്തന്നെ ഇരിക്കുക. (മത്ത 10:16) ഭക്ഷണവും മറ്റു സാധനങ്ങളും മറ്റുള്ളവർക്കും കൊടുക്കുക.—റോമ 12:13.
ഒരു ദുരന്തത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? എന്ന വീഡിയോ കാണുക. എന്നിട്ട് ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ദുരന്തങ്ങളുടെ സമയത്ത് യഹോവ നമ്മളെ എങ്ങനെ സഹായിക്കും?
-
തയ്യാറായിരിക്കാൻ നമുക്ക് എന്തൊക്കെ ചെയ്യാം?
-
ദുരന്തങ്ങൾ നേരിടുന്നവരെ നമുക്ക് എങ്ങനെ സഹായിക്കാം?