ദൈവവചനത്തിലെ നിധികൾ
ദൈവത്തെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ഒഴിവാക്കാൻ ദൈവഭയം സഹായിക്കും
നമ്മുടെ ഉദ്ദേശ്യം നല്ലതാണെങ്കിലും യഹോവയുടെ നിബന്ധനകൾ അവഗണിച്ച് പ്രവർത്തിക്കരുത് (2ശമു 6:3-5; w05 5/15 17 ¶8)
ഉസ്സ ദൈവനിയമം ലംഘിച്ചു (2ശമു 6:6; w05 2/1 27 ¶20)
അനാദരവ് കാണിച്ചതുകൊണ്ട് യഹോവ ഉസ്സയെ ശിക്ഷിച്ചു (2ശമു 6:7; w05 2/1 27 ¶21)
നിങ്ങളോടുതന്നെ ചോദിക്കുക, ‘യഹോവയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഭയമുണ്ടെന്ന് എനിക്ക് എന്റെ ജീവിതത്തിലൂടെ എങ്ങനെ തെളിയിക്കാം?’—സുഭ 3:7.