വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ശുശ്രൂഷയിൽ ആനുകാലികസംഭവങ്ങൾ ഉപയോഗിക്കുക

ശുശ്രൂഷയിൽ ആനുകാലികസംഭവങ്ങൾ ഉപയോഗിക്കുക

ശുശ്രൂ​ഷ​യി​ലാ​യി​രി​ക്കെ ചില കാര്യങ്ങൾ പഠിപ്പി​ക്കാൻ യേശു അടുത്തി​ടെ നടന്ന സംഭവങ്ങൾ ഉപയോ​ഗി​ച്ചു. (ലൂക്ക 13:1-5) നമ്മൾ അറിയി​ക്കുന്ന രാജ്യ​സ​ന്ദേ​ശ​ത്തോട്‌ ആളുകൾക്കു താത്‌പ​ര്യം തോന്നാൻ നമുക്കും ഇതു​പോ​ലെ ആനുകാ​ലി​ക​സം​ഭ​വങ്ങൾ ഉപയോ​ഗി​ക്കാ​നാ​കും. ഉയർന്ന ജീവി​ത​ച്ചെ​ലവ്‌, പ്രകൃ​തി​ദു​രന്തം, ആഭ്യന്ത​ര​ക​ലാ​പം, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം എന്നിവ​പോ​ലുള്ള ഏതെങ്കി​ലും ഒരു വിഷയ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞ​ശേഷം ചിന്തി​ക്കാൻ സഹായി​ക്കുന്ന ഒരു ചോദ്യം ചോദി​ക്കുക. വേണ​മെ​ങ്കിൽ ഇങ്ങനെ ചോദി​ക്കാം: “ഇതിന്‌ ഒരു അവസാ​ന​മു​ണ്ടാ​കു​മെന്ന്‌ നിങ്ങൾക്കു തോന്നു​ന്നു​ണ്ടോ?” അല്ലെങ്കിൽ “നിങ്ങളു​ടെ അഭി​പ്രാ​യ​ത്തിൽ ഇതിന്‌ എന്താണ്‌ ഒരു പരിഹാ​രം?” എന്നിട്ട്‌ ആ വിഷയ​ത്തോ​ടു ബന്ധമുള്ള ഒരു തിരു​വെ​ഴു​ത്തു പരിച​യ​പ്പെ​ടു​ത്തുക. അദ്ദേഹ​ത്തി​നു താത്‌പ​ര്യം ഉണ്ടെങ്കിൽ പഠിപ്പി​ക്കാ​നുള്ള ഉപകര​ണ​ങ്ങ​ളി​ലെ ഏതെങ്കി​ലു​മൊ​രു വീഡി​യോ​യോ പ്രസി​ദ്ധീ​ക​ര​ണ​മോ കാണി​ക്കാം. ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്താൻ നമ്മൾ ഇങ്ങനെ ശ്രമി​ക്കു​ന്നതു “സന്തോ​ഷ​വാർത്ത​യ്‌ക്കു​വേ​ണ്ടി​യാണ്‌.”—1കൊ 9:22, 23.

നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾക്കു പറ്റിയ വിഷയങ്ങൾ ഏതൊ​ക്കെ​യാണ്‌?