ക്രിസ്ത്യാനികളായി ജീവിക്കാം
ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ ചില സവിശേഷതകൾ
ജീവിതം ആസ്വദിക്കാം പുസ്തകത്തിലെ വീഡിയോകളും വീക്ഷണചോദ്യങ്ങളും ഉപയോഗിച്ചുനോക്കിയിട്ട് ഇഷ്ടപ്പെട്ടോ? “ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ,” “നിങ്ങൾക്കു ചെയ്യാൻ,” “കൂടുതൽ മനസ്സിലാക്കാൻ” എന്നീ സവിശേഷതകൾ എങ്ങനെയുണ്ട്? ശിഷ്യരാക്കൽവേലയിൽ ഏർപ്പെടുമ്പോൾ നിങ്ങൾക്കു പ്രയോജനം ചെയ്തേക്കാവുന്ന മറ്റ് ചില സവിശേഷതകൾ ഏതൊക്കെയാണ്?—മത്ത 28:19, 20.
ഓഡിയോകളും വീഡിയോകളും ലേഖനങ്ങളും: അച്ചടിച്ച പുസ്തകമാണ് നിങ്ങൾ ബൈബിൾപഠനത്തിന് ഉപയോഗിക്കുന്നതെങ്കിൽ, ഓഡിയോകളും വീഡിയോകളും ലേഖനങ്ങളും കാണാൻ നിങ്ങൾക്ക് എന്തു ചെയ്യാം? പുസ്തകത്തിന്റെ ഇലക്ട്രോണിക് പതിപ്പിൽ ഇതെല്ലാം ഒറ്റ സ്ഥലത്ത് ലഭ്യമാക്കിയിട്ടുണ്ട്. നാലു പ്രധാന ഭാഗങ്ങളിൽ ഓരോ ഭാഗത്തിന്റെയും അവസാനം, ആ ഭാഗത്ത് വരുന്ന ഓഡിയോകളും വീഡിയോകളും ലേഖനങ്ങളും പാഠം തിരിച്ച് കൊടുത്തിട്ടുണ്ട്. (ചിത്രം 1 കാണുക.)
“അച്ചടിച്ച പതിപ്പ്” എന്ന സവിശേഷത: നിങ്ങൾ ഇലക്ട്രോണിക് പതിപ്പ് ഉപയോഗിച്ച് പഠിപ്പിക്കുമ്പോൾ “അച്ചടിച്ച പതിപ്പ്” (Printed Edition) എന്ന സവിശേഷത പലപ്പോഴും ഉപകാരപ്പെട്ടേക്കാം. ഓരോ പേജിന്റെയും മുകളിൽ കാണുന്ന മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്ത് “അച്ചടിച്ച പതിപ്പ്” തിരഞ്ഞെടുക്കുക. പഠിപ്പിച്ചുകൊണ്ടിരിക്കുന്ന പോയിന്റ് പാഠത്തിന്റെ മൊത്തം വിഷയവുമായി എങ്ങനെയാണു ബന്ധപ്പെട്ടിരിക്കുന്നതെന്നു കാണാൻ ഇത് സഹായിക്കും. വീണ്ടും പഴയ രൂപത്തിൽ കാണാൻ ആ മൂന്നു കുത്തുകളിൽ ക്ലിക്ക് ചെയ്ത് “ഡിജിറ്റൽ പതിപ്പ്” (Digital Edition) എന്നതു തിരഞ്ഞെടുക്കുക.
“ഞാൻ തയ്യാറായോ?:” പുസ്തകത്തിന്റെ ഒടുവിലായി കൊടുത്തിരിക്കുന്ന ഈ ഭാഗത്തെ ചതുരങ്ങൾ സഭയോടൊപ്പം സന്തോഷവാർത്ത അറിയിക്കാനും സ്നാനപ്പെടാനും ഉള്ള അടിസ്ഥാനയോഗ്യതകൾ വിശദീകരിക്കുന്നു. (ചിത്രം 2 കാണുക.)
പിൻകുറിപ്പുകൾ: ചില പ്രധാനപ്പെട്ട വിഷയങ്ങളെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ ഈ ഭാഗത്ത് കൊടുത്തിരിക്കുന്നു. ഡിജിറ്റൽ പതിപ്പിൽ ഓരോ പിൻകുറിപ്പിന്റെയും അവസാനം പഠിച്ചുകൊണ്ടിരിക്കുന്ന പാഠഭാഗത്തേക്ക് തിരിച്ചുപോകാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്. (ചിത്രം 2 കാണുക.)
ബൈബിൾവിദ്യാർഥികൾ സ്നാനപ്പെട്ടുകഴിഞ്ഞാലും അവരോടൊത്ത് ജീവിതം ആസ്വദിക്കാം പുസ്തകം പഠിച്ചുതീർക്കുക. അപ്പോഴും നിങ്ങൾക്കു മണിക്കൂറും മടക്കസന്ദർശനങ്ങളും ബൈബിൾപഠനങ്ങളും റിപ്പോർട്ട് ചെയ്യാം. നിങ്ങളുടെകൂടെ മറ്റൊരു പ്രചാരകനുണ്ട്, അദ്ദേഹം ബൈബിൾപഠനത്തിനു പങ്കെടുക്കുന്നുണ്ട് എങ്കിൽ അദ്ദേഹത്തിനും മണിക്കൂർ റിപ്പോർട്ട് ചെയ്യാം