ക്രിസ്ത്യാനികളായി ജീവിക്കാം
പുനരുത്ഥാനം ഒരു യാഥാർഥ്യമാകും, എന്നാൽ അതുവരെ. . .
പ്രിയപ്പെട്ട ഒരാൾ മരിക്കുമ്പോൾ, പുനരുത്ഥാനപ്രത്യാശ ഒരു ആശ്വാസമാണ്. എങ്കിലും പാപവും മരണവും നമ്മളെയെല്ലാം വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിക്കുന്നു. ബൈബിൾ പറയുന്നതനുസരിച്ച്, പാപവും മരണവും ‘എല്ലാ ജനങ്ങളെയും പൊതിഞ്ഞിരിക്കുന്ന കച്ചപോലെയും’ ‘എല്ലാ ജനതകളുടെയും മേൽ നെയ്തിട്ടിരിക്കുന്ന പുതപ്പുപോലെയും’ ആണ്. (യശ 25:7, 8) ‘സർവസൃഷ്ടിയും ഒന്നടങ്കം ഞരങ്ങി വേദന അനുഭവിച്ച് കഴിയുന്നതിന്റെ’ ഒരു കാരണം അതാണ്. (റോമ 8:22) നമ്മുടെ പ്രിയപ്പെട്ടവർ മരിച്ചതിന്റെ വേദന പുനരുത്ഥാനം നടക്കുന്നതുവരെ നമ്മൾ അനുഭവിക്കേണ്ടിവരും. നമുക്ക് എങ്ങനെ പിടിച്ചുനിൽക്കാം? നമ്മളെ സഹായിക്കുന്ന ചില ബൈബിൾതത്ത്വങ്ങൾ ദൈവവചനത്തിലുണ്ട്.
നമ്മുടെ പ്രിയപ്പെട്ടവർ മരിക്കുമ്പോൾ എന്ന വീഡിയോ കാണുക, എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഡാനിയേലും മസാഹിരോയും യോഷിമിയും എന്തിന്റെ വേദനയാണ് അനുഭവിച്ചത്?
-
പ്രായോഗികമായ ഏത് അഞ്ച് നിർദേശങ്ങളാണ് അവരെ സഹായിച്ചത്?
-
നമ്മളെ ഏറ്റവും അധികം ആശ്വസിപ്പിക്കാൻ കഴിവുള്ളത് ആർക്കാണ്?—2കൊ 1:3, 4