ദൈവവചനത്തിലെ നിധികൾ
ഉള്ളതിൽ തൃപ്തരായിരിക്കുക, എളിമയുള്ളവരായിരിക്കുക
ദൈവപുരുഷൻ യൊരോബെയാം രാജാവിന്റെ സമ്മാനം നിരസിച്ചു (1രാജ 13:7-10; w08 8/15 8 ¶4)
പിന്നീട് ദൈവപുരുഷൻ അനുസരണക്കേട് കാണിച്ചു, യഹോവയുടെ വ്യക്തമായ കല്പന പാലിച്ചില്ല (1രാജ 13:14-19; w08 8/15 11 ¶15)
ദൈവപുരുഷന്റെ അനുസരണക്കേട് ദുരന്തത്തിൽ കൊണ്ടെത്തിച്ചു (1രാജ 13:20-22; w08 8/15 9 ¶10)
ഉള്ളതുകൊണ്ട് തൃപ്തരായിരിക്കുകയും തീരുമാനങ്ങളെടുക്കുമ്പോൾ യഹോവയിലേക്കു നോക്കുകയും ചെയ്യുന്നെങ്കിൽ പല പ്രശ്നങ്ങളും നമുക്ക് ഒഴിവാക്കാനാകും.—1തിമ 6:8-10.
സ്വയം ചോദിക്കുക: ‘ജീവിതത്തിലെ ആവശ്യങ്ങൾ നടക്കുന്നതിൽ ഞാൻ തൃപ്തനാണെന്ന് എനിക്ക് എങ്ങനെ കാണിക്കാം? തീരുമാനങ്ങളെടുക്കുമ്പോൾ എനിക്ക് എങ്ങനെ എളിമ കാണിക്കാം?’—സുഭ 3:5; 11:2.