ക്രിസ്ത്യാനികളായി ജീവിക്കാം
അടിയന്തിരചികിത്സയ്ക്കായി ഇപ്പോൾത്തന്നെ തയ്യാറായിരിക്കുക
തയ്യാറായിരിക്കേണ്ടത് എന്തുകൊണ്ട്? ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ നമ്മൾ പെട്ടെന്നു ചികിത്സ തേടേണ്ടിവരും. അതുകൊണ്ട് ഒരു അടിയന്തിരസാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് ഇപ്പോൾത്തന്നെ ചിന്തിച്ച് കാര്യങ്ങൾ ചെയ്യുക, ഏറ്റവും നല്ല ചികിത്സ ലഭിക്കുന്നതിന് നമുക്കു കിട്ടിയിരിക്കുന്ന കരുതലുകൾ പരമാവധി പ്രയോജനപ്പെടുത്തുക. അങ്ങനെ ചെയ്യുമ്പോൾ നിങ്ങൾ ജീവനോടും രക്തം സംബന്ധിച്ച യഹോവയുടെ നിയമത്തോടും ആദരവ് കാണിക്കുകയാണ്.—പ്രവൃ 15:28, 29.
നിങ്ങൾക്ക് എങ്ങനെ തയ്യാറാകാം?
-
രക്തപ്പകർച്ച ഒഴിവാക്കാനുള്ള ഫാറം (ഡിപിഎ) ശ്രദ്ധിച്ച് പ്രാർഥനാപൂർവം പൂരിപ്പിക്കുക. a സ്നാനമേറ്റ പ്രചാരകർക്ക് സാഹിത്യദാസനിൽനിന്ന് ഈ ഫോമും അതുപോലെ തങ്ങളുടെ പ്രായപൂർത്തിയാകാത്ത കുട്ടികൾക്കുവേണ്ടിയുള്ള തിരിച്ചറിയൽ കാർഡും (ic) വാങ്ങാവുന്നതാണ്
-
നിങ്ങൾ ഗർഭിണിയാണെങ്കിൽ, അമ്മയാകാൻപോകുന്നവർക്കുള്ള വിവരങ്ങൾ (S-401) എന്ന ഫാറം മൂപ്പന്മാരോടു ചോദിക്കുക. ഗർഭകാലത്തും പ്രസവത്തിന്റെ സമയത്തും ഉണ്ടാകാൻ ഇടയുള്ള ചികിത്സാപരമായ പ്രശ്നങ്ങളിൽ നല്ല തീരുമാനങ്ങളെടുക്കാൻ ഇതു നിങ്ങളെ സഹായിക്കും
-
രക്തം ഉൾപ്പെടുന്ന ഒരു വൈദ്യനടപടി ആവശ്യമായി വരുകയോ ആശുപത്രിയിൽ കഴിയേണ്ടിവരുകയോ ചെയ്യുന്നെങ്കിൽ ആ കാര്യം മൂപ്പന്മാരെ അറിയിക്കുക. യഹോവയുടെ സാക്ഷികളുടെ ഒരു പ്രതിനിധി സന്ദർശിക്കുന്നതിനെ നിങ്ങൾ സ്വാഗതം ചെയ്യുമെന്ന് ആശുപത്രി അധികൃതരെയും അറിയിക്കുക
മൂപ്പന്മാർക്ക് എങ്ങനെ സഹായിക്കാം? ഡിപിഎ കാർഡ് പൂരിപ്പിക്കാൻ അവർ നിങ്ങളെ സഹായിക്കും. പക്ഷേ മൂപ്പന്മാർ ചികിത്സാപരമായ വിഷയങ്ങളിൽ നിങ്ങൾക്കുവേണ്ടി തീരുമാനമെടുക്കില്ല, വ്യക്തിപരമായി തീരുമാനമെടുക്കേണ്ട കാര്യങ്ങളിൽ സ്വന്തം അഭിപ്രായം പറയുകയും ഇല്ല. (റോമ 14:12; ഗല 6:5) രക്തം ഉൾപ്പെടുന്ന ചികിത്സ ആവശ്യമായിവന്നേക്കാവുന്ന സാഹചര്യങ്ങളിൽ അവർ ഉടനെതന്നെ ആശുപത്രി ഏകോപനസമിതിയുമായി (എച്ച്എൽസി) ബന്ധപ്പെടും.
എച്ച്എൽസി-ക്ക് എങ്ങനെ സഹായിക്കാം? രക്തം സംബന്ധിച്ച നമ്മുടെ മതപരമായ നിലപാടിനെക്കുറിച്ച് വൈദ്യശാസ്ത്രമേഖലയിൽ ഉള്ളവരോടും നിയമമേഖലയിൽ ഉള്ളവരോടും സംസാരിക്കാൻ പരിശീലനം കിട്ടിയവരാണ് എച്ച്എൽസി-യിലെ സഹോദരങ്ങൾ. രക്തപകർച്ച ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സാരീതികളെക്കുറിച്ച് അവർ നിങ്ങളുടെ ഡോക്ടറുമായി സംസാരിക്കും. ആവശ്യമെങ്കിൽ നമ്മളോടു സഹകരിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ അവർ സഹായിക്കും.
ചികിത്സ—രക്തം ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യങ്ങളിൽ . . . എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
-
രക്തം ഉൾപ്പെടുന്ന ഒരു അടിയന്തിരചികിത്സ ആവശ്യമായിവരുമ്പോൾ തയ്യാറായിരിക്കാൻ സഹായിക്കുന്ന എന്തെല്ലാമാണ് ഈ വീഡിയോയിൽനിന്ന് പഠിച്ചത്?
a ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ 39-ാം പാഠം രക്തം ഉൾപ്പെടുന്ന ചികിത്സാപരമായ വിഷയങ്ങളിൽ നല്ല തീരുമാനങ്ങളെടുക്കാൻ സഹായിക്കും.