ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവത്തിന്റെ ചിന്തകളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുക
എല്ലാ കാര്യത്തിലും നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. (സുഭ 27:11) എന്നാൽ ചില തീരുമാനങ്ങളെടുക്കേണ്ടിവരുമ്പോൾ നേരിട്ടുള്ള ഒരു നിയമമോ കല്പനയോ ഇല്ലായിരിക്കും. ആ സമയത്ത് യഹോവയുടെ ഇഷ്ടത്തിന് അനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാൻ നമുക്ക് എങ്ങനെ കഴിയും?
പതിവായി ബൈബിൾ വായിക്കുന്ന ഒരു ശീലമുണ്ടാക്കുക. ഓരോ പ്രാവശ്യം ബൈബിൾ വായിക്കുമ്പോഴും നമ്മൾ യഹോവയോടൊത്ത് സമയം ചെലവഴിക്കുകയാണ്. ബൈബിൾ വായിക്കുമ്പോൾ യഹോവ തന്റെ ജനത്തോട് ഇടപെട്ട വിധത്തെക്കുറിച്ച് ചിന്തിക്കുക. അതുപോലെ യഹോവയുടെ കണ്ണിൽ നല്ലതും മോശവും ആയ കാര്യങ്ങൾ ചെയ്ത ആളുകളെക്കുറിച്ച് ധ്യാനിക്കുക. യഹോവ എങ്ങനെയാണ് ഓരോ കാര്യത്തെയും വീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ അതു സഹായിക്കും. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ ദൈവവചനത്തിൽനിന്ന് നമ്മൾ പഠിച്ച തത്ത്വങ്ങളും പാഠങ്ങളും പരിശുദ്ധാത്മാവ് നമ്മളെ ഓർമിപ്പിക്കും.—യോഹ 14:26.
ഗവേഷണം ചെയ്യുക. ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ, ഇങ്ങനെ ചോദിക്കുക, ‘ഈ വിഷയത്തെ യഹോവ എങ്ങനെയാണു കാണുന്നതെന്നു മനസ്സിലാക്കാൻ ബൈബിളിലെ ഏതു വാക്യങ്ങളാണ് അല്ലെങ്കിൽ ഏതു വിവരണങ്ങളാണ് എന്നെ സഹായിക്കുന്നത്?’ യഹോവയുടെ സഹായത്തിനായി പ്രാർഥിക്കുക. നമ്മുടെ സാഹചര്യത്തിന് യോജിച്ച ബൈബിൾതത്ത്വങ്ങൾ കണ്ടെത്താൻ നമ്മുടെ ഭാഷയിൽ ലഭ്യമായിരിക്കുന്ന ഗവേഷണസഹായികൾ ഉപയോഗിക്കുക.—സങ്ക 25:4.
നമ്മൾ ‘തളർന്നുപോകാതെ ഓടണം’—പോഷകാഹാരം കഴിക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
വീഡിയോയിലെ ആ യുവസഹോദരിക്ക് എന്തൊക്കെ സമ്മർദങ്ങളാണ് ഉണ്ടായത്?
-
ഇതുപോലുള്ള സമ്മർദങ്ങളുണ്ടാകുമ്പോൾ ഗവേഷണസഹായികൾ നിങ്ങൾക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും?
-
നല്ല തീരുമാനങ്ങളെടുക്കുന്നതിനുവേണ്ടി ഗവേഷണവും വ്യക്തിപരമായ പഠനവും നടത്തുമ്പോൾ നമുക്ക് എന്തു പ്രയോജനംകൂടെ കിട്ടും?—എബ്ര 5:13, 14