ക്രിസ്ത്യാനികളായി ജീവിക്കാം
കുടുംബത്തിന്റെ സന്തോഷത്തിനു നിങ്ങൾക്കും ചിലതു ചെയ്യാം
കുടുംബങ്ങൾ സന്തോഷത്തോടിരിക്കാനാണ് യഹോവ ആഗ്രഹിക്കുന്നത്. (സങ്ക 127:3-5; സഭ 9:9; 11:9) എങ്കിലും ഈ ലോകത്തുനിന്നുള്ള സമ്മർദങ്ങളും കുടുംബാംഗങ്ങൾ വരുത്തുന്ന പിഴവുകളും ആ സന്തോഷം കവർന്നെടുത്തേക്കാം. കുടുംബത്തിൽ സന്തോഷമുണ്ടായിരിക്കാൻ ഓരോ കുടുംബാംഗത്തിനും എന്തു ചെയ്യാനാകും?
ഭർത്താവ് ഭാര്യയെ ആദരിക്കുന്നു. (1പത്ര 3:7) ഭാര്യയോടൊപ്പം സമയം ചെലവഴിക്കുന്നു. അദ്ദേഹം ഭാര്യയിൽനിന്ന് അമിതമായി ഒന്നും പ്രതീക്ഷിക്കുന്നില്ല, തനിക്കുവേണ്ടിയും കുടുംബത്തിനുവേണ്ടിയും ചെയ്യുന്ന കാര്യങ്ങൾക്ക് അവളോട് നന്ദി കാണിക്കും. (കൊലോ 3:15) ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും പ്രശംസിക്കുകയും ചെയ്യും.—സുഭ 31:28, 31.
ഭാര്യ ഭർത്താവിനെ എങ്ങനെ പിന്തുണയ്ക്കാമെന്ന് ചിന്തിക്കും. (സുഭ 31:12) അവൾ ഭർത്താവിനു കീഴ്പെട്ടിരിക്കും. അദ്ദേഹത്തോടു സഹകരിക്കുകയും ചെയ്യും. (കൊലോ 3:18) കൂടാതെ ഭർത്താവിനോടും ഭർത്താവിനെക്കുറിച്ചും ദയയോടെ സംസാരിക്കും.—സുഭ 31:26.
മാതാപിതാക്കൾ മക്കളോടൊപ്പം സമയം ചെലവഴിക്കും. (ആവ 6:6, 7) തങ്ങൾ മക്കളെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് തുറന്ന് പറയും. (മത്ത 3:17) ഇനി, ശിക്ഷണം കൊടുക്കുമ്പോൾ അത് സ്നേഹത്തോടെയും വിവേകത്തോടെയും ആയിരിക്കും.—എഫ 6:4.
മക്കൾ മാതാപിതാക്കളെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യും. (സുഭ 23:22) മക്കൾ അവരുടെ ചിന്തകളും വികാരങ്ങളും എല്ലാം മാതാപിതാക്കളോട് പറയും. മാതാപിതാക്കൾ തരുന്ന ശിക്ഷണം അവർ സ്വീകരിക്കുകയും അങ്ങനെ അവരോട് ബഹുമാനം കാണിക്കുകയും ചെയ്യും.—സുഭ 19:20.
കുടുംബത്തിൽ സന്തോഷം വളർത്തിയെടുക്കുക എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
• കുടുംബത്തിൽ സന്തോഷം വളർത്തിയെടുക്കാൻ ഓരോരുത്തരും എന്തെല്ലാമാണ് ചെയ്തത്?