ക്രിസ്ത്യാനികളായി ജീവിക്കാം
അവർ നമുക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്നു
സർക്കിട്ട് മേൽവിചാരകന്മാരും ഭാര്യമാരും സഹോദരങ്ങളോട് നിസ്വാർഥസ്നേഹമാണ് കാണിക്കുന്നത്. നമ്മളെപ്പോലെതന്നെ അവർക്കും വ്യക്തിപരമായ കാര്യങ്ങളുണ്ട്, ചിലപ്പോൾ ക്ഷീണവും നിരുത്സാഹവും ഉത്കണ്ഠയും ഒക്കെ തോന്നും. (യാക്ക 5:17) എന്നിട്ടും ഓരോ ആഴ്ചയും തങ്ങൾ സന്ദർശിക്കുന്ന സഭകളിലെ സഹോദരങ്ങളെ അവർ പ്രോത്സാഹിപ്പിക്കുന്നു. ശരിക്കും സർക്കിട്ട് മേൽവിചാരകന്മാർ ‘ഇരട്ടി ബഹുമാനത്തിനു യോഗ്യരാണ്.’—1തിമ 5:17.
റോമിലെ സഭ സന്ദർശിച്ച് അവിടെയുള്ള സഹോദരങ്ങൾക്ക് “എന്തെങ്കിലും ആത്മീയസമ്മാനം” നൽകുന്നതിനെക്കുറിച്ച് പൗലോസ് ചിന്തിച്ചു. ശരിക്കും, അതിലൂടെ തനിക്കും “പ്രോത്സാഹനം” ലഭിക്കുമെന്ന് പൗലോസിന് ഉറപ്പായിരുന്നു. (റോമ 1:11, 12) സർക്കിട്ട് മേൽവിചാരകനെയും വിവാഹിതനാണെങ്കിൽ അദ്ദേഹത്തിന്റെ ഭാര്യയെയും പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന വിധങ്ങളെക്കുറിച്ച് നിങ്ങൾ ചിന്തിക്കാറുണ്ടോ?
ഒരു വിദൂരഗ്രാമത്തിൽ സഞ്ചാരവേല എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
സർക്കിട്ട് മേൽവിചാരകന്മാരും ഭാര്യമാരും ഏതെല്ലാം വിധങ്ങളിലാണ് സഹോദരങ്ങളോട് നിസ്വാർഥസ്നേഹം കാണിക്കുന്നത്?
-
അവരുടെ ശ്രമങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെയാണ് വ്യക്തിപരമായ പ്രയോജനം കിട്ടിയിട്ടുള്ളത്?
-
നമുക്ക് എങ്ങനെ അവരെ പ്രോത്സാഹിപ്പിക്കാം?