ദൈവവചനത്തിലെ നിധികൾ
നെഹമ്യ ആഗ്രഹിച്ചത് മറ്റുള്ളവർ തന്നെ സേവിക്കാനല്ല, മറ്റുള്ളവരെ സേവിക്കാനാണ്
സ്വാർഥനേട്ടത്തിനുവേണ്ടി നെഹമ്യ തന്റെ അധികാരം ഉപയോഗിച്ചില്ല (നെഹ 5:14, 15, 17, 18; w02 11/1 27 ¶3)
നെഹമ്യ പണിക്ക് മേൽനോട്ടം വഹിക്കുക മാത്രമല്ല ചെയ്‌തത്, അതിൽ പങ്കെടുക്കുകയും ചെയ്‌തു (നെഹ 5:16; w16.09 6 ¶16)
തന്റെ നിസ്വാർഥമായ സ്നേഹത്തെ ഓർക്കേണമേ എന്ന് നെഹമ്യ യഹോവയോട് അപേക്ഷിച്ചു (നെഹ 5:19; w00 2/1 32)
ഗവർണറായിരുന്നെങ്കിലും മറ്റുള്ളവർ തനിക്ക് പ്രത്യേക പരിഗണന നൽകണമെന്ന് നെഹമ്യ ചിന്തിച്ചില്ല. സഭയിൽ സേവനപദവികളും ഉത്തരവാദിത്വങ്ങളും ഉള്ളവർക്ക് നെഹമ്യ നല്ലൊരു മാതൃകയാണ്.
സ്വയം ചോദിക്കുക, ‘ഞാൻ എന്താണ് ചിന്തിക്കുന്നത്, മറ്റുള്ളവർ എന്നെ സഹായിക്കണമെന്നാണോ, അതോ ഞാൻ മറ്റുള്ളവരെ സഹായിക്കണമെന്നാണോ?’