ദൈവവചനത്തിലെ നിധികൾ
“അതിന്റെ പണിയിൽ നിങ്ങൾ ഇടപെടരുത്”
നിരോധനമുണ്ടായിരുന്നെങ്കിലും മഹാപുരോഹിതനായ യേശുവയും (യോശുവ) ഗവർണറായ സെരുബ്ബാബേലും ആലയം പുതുക്കിപ്പണിയാൻ നേതൃത്വമെടുത്തു (എസ്ര 5:1, 2; w22.03 18 ¶13)
പണിക്കുള്ള അനുമതി ആരാണ് തന്നതെന്നു ശത്രുക്കൾ ചോദിച്ചപ്പോൾ കോരെശ് രാജാവ് പുറപ്പെടുവിച്ച ഉത്തരവിനെക്കുറിച്ച് ജൂതന്മാർ അവരോട് പറഞ്ഞു (എസ്ര 5:3, 17; wp17.3 9 ¶2-5)
അങ്ങനെയൊരു ഉത്തരവ് നിലവിലുണ്ടെന്നും പണി തടസ്സപ്പെടുത്തരുതെന്നും രാജാവ് ശത്രുക്കൾക്ക് ആജ്ഞ കൊടുത്തു (എസ്ര 6:7, 8; w22.03 14 ¶7)
ധ്യാനിക്കാൻ: നേതൃത്വമെടുക്കാൻ യഹോവ നിയമിച്ചവർ നൽകുന്ന നിർദേശങ്ങൾ, നമുക്കു പൂർണമായി മനസ്സിലായില്ലെങ്കിൽപ്പോലും അത് അനുസരിക്കാൻ ഈ ബൈബിൾവിവരണം സഹായിക്കുന്നത് എങ്ങനെ?—w22.03 19 ¶16.