വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

Kokkinakis v. Greece: Droit réservé

മുകളിൽ ഇടത്തു​നിന്ന്‌ ഘടികാ​ര​ദി​ശ​യിൽ: വെസ്റ്റ്‌ വെർജി​നിയ സ്റ്റേറ്റ്‌ ബോർഡ്‌ ഓഫ്‌ എജ്യു​ക്കേഷൻ Vs ബാർനെറ്റ്‌; കൊക്കി​നാ​ക്കിസ്‌ Vs ഗ്രീസ്‌; താഗൻറോഗ്‌ പ്രാ​ദേ​ശിക മതസം​ഘ​ട​ന​യും മറ്റുള്ള​വ​രും Vs റഷ്യ; ചായും മറ്റുള്ള​വ​രും Vs ദക്ഷിണ കൊറിയ

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

സന്തോഷവാർത്തയ്‌ക്കുവേണ്ടി ‘വാദിച്ച്‌ അതു നിയമപരമായി സ്ഥാപിച്ചെടുക്കുന്നു’

സന്തോഷവാർത്തയ്‌ക്കുവേണ്ടി ‘വാദിച്ച്‌ അതു നിയമപരമായി സ്ഥാപിച്ചെടുക്കുന്നു’

ആലയം പുതു​ക്കി​പ്പ​ണി​യു​ന്നതു തടയാൻ എതിരാ​ളി​കൾ ശ്രമി​ച്ച​പ്പോൾ അതിനുള്ള തങ്ങളുടെ നിയമാ​വ​കാ​ശം സ്ഥാപി​ച്ചെ​ടു​ക്കാൻ ഇസ്രാ​യേ​ല്യർ ശ്രമിച്ചു. (എസ്ര 5:11-16) ഇന്ന്‌ ക്രിസ്‌ത്യാ​നി​ക​ളും സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി വാദിച്ച്‌ അതു നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കാൻ വേണ്ടതു ചെയ്യുന്നു. (ഫിലി 1:7) അതിനു​വേണ്ടി 1936-ൽ ലോകാ​സ്ഥാ​നത്ത്‌ ഒരു നിയമ​വി​ഭാ​ഗം തുടങ്ങി. ഇന്ന്‌ ലോകാ​സ്ഥാ​ന​ത്തുള്ള നിയമ​വി​ഭാ​ഗം ലോക​മെ​ങ്ങും നടക്കുന്ന ദൈവ​രാ​ജ്യ​ത്തി​ന്റെ പ്രവർത്ത​ന​ങ്ങ​ളു​ടെ നിയമ​സാ​ധു​ത​യ്‌ക്കു​വേണ്ടി പ്രവർത്തി​ക്കു​ന്നു. അവർ അത്‌ എങ്ങനെ​യാണ്‌ ചെയ്‌തി​രി​ക്കു​ന്നത്‌, ദൈവ​ജ​ന​ത്തിന്‌ അത്‌ എങ്ങനെ പ്രയോ​ജനം ചെയ്യുന്നു?

ലോകാസ്ഥാനത്തെ നിയമ​വി​ഭാ​ഗ​ത്തി​ന്റെ പ്രവർത്ത​നങ്ങൾ എന്ന വീഡി​യോ കാണുക. എന്നിട്ട്‌ പിൻവ​രുന്ന ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

  • യഹോ​വ​യു​ടെ സാക്ഷികൾ നിയമ​പ​ര​മായ എന്തൊക്കെ തടസ്സങ്ങ​ളാണ്‌ നേരി​ട്ടത്‌?

  • എന്തെല്ലാം നിയമ​വി​ജ​യങ്ങൾ നമ്മൾ നേടി​യി​രി​ക്കു​ന്നു? ഒരു ഉദാഹ​രണം പറയുക

  • സന്തോ​ഷ​വാർത്ത​യ്‌ക്കു​വേണ്ടി ‘വാദിച്ച്‌ അതു നിയമ​പ​ര​മാ​യി സ്ഥാപി​ച്ചെ​ടു​ക്കു​ന്ന​തിന്‌’ നമുക്ക്‌ ഓരോ​രു​ത്തർക്കും എന്തു ചെയ്യാ​നാ​കും?