ക്രിസ്ത്യാനികളായി ജീവിക്കാം
ദൈവരാജ്യം പ്രസിദ്ധമാക്കാനുള്ള പ്രത്യേക പ്രചാരണപരിപാടി—സെപ്റ്റംബറിൽ!
മനുഷ്യരുടെ പ്രശ്നങ്ങൾക്കെല്ലാമുള്ള പരിഹാരം ദൈവരാജ്യമാണെന്ന് അറിയിക്കാനായി സെപ്റ്റംബർ മാസം നമ്മൾ പ്രത്യേകശ്രമം ചെയ്യും. (മത്ത 24:14) അതിനുവേണ്ടി നിങ്ങൾക്ക് എന്തു ചെയ്യാനാകും? കഴിയുന്നത്ര ആളുകളെ ദൈവരാജ്യത്തെക്കുറിച്ചുള്ള ഒരു തിരുവെഴുത്ത് അറിയിക്കാൻ നമുക്ക് ലക്ഷ്യം വെക്കാം. താത്പര്യം കാണിക്കുന്നവർക്ക് 2020 നമ്പർ 2 ലക്കം വീക്ഷാഗോപുരത്തിന്റെ ഒരു കോപ്പി കൊടുക്കാം. എന്നിട്ട് എത്രയും പെട്ടെന്ന് അവരുടെ അടുത്ത് മടങ്ങിച്ചെല്ലാനും ജീവിതം ആസ്വദിക്കാം ലഘുപത്രികയിൽനിന്ന് ബൈബിൾപഠനം തുടങ്ങാനും ശ്രമിക്കുക. ആ മാസം സഹായ മുൻനിരസേവനം ചെയ്യുന്നവർക്ക് 15-ഓ 30-ഓ മണിക്കൂർ വ്യവസ്ഥയിൽ അതു ചെയ്യാനാകും.
ദൈവരാജ്യത്തെ എതിർക്കുന്ന എല്ലാ ഗവൺമെന്റുകളെയും ആ രാജ്യം ഇല്ലാതാക്കും. (ദാനി 2:44; 1കൊ 15:24, 25) യഹോവയെയും യഹോവയുടെ രാജ്യത്തെയും പൂർണമായി പിന്തുണയ്ക്കാൻ ഈ അവസരം നമുക്ക് നന്നായി പ്രയോജനപ്പെടുത്താം!