ക്രിസ്ത്യാനികളായി ജീവിക്കാം
പുതിയ സേവനവർഷത്തിലേക്കുള്ള നിങ്ങളുടെ ലക്ഷ്യങ്ങൾ എന്തൊക്കെയാണ്?
യഹോവയെ ഏറ്റവും നന്നായി സേവിക്കാനും സന്തോഷിപ്പിക്കാനും വേണ്ടി നമ്മൾ എത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ഓരോ കാര്യവും ആത്മീയലക്ഷ്യത്തിൽ ഉൾപ്പെടുന്നു. ആത്മീയമായി പുരോഗമിക്കാൻ അതു സഹായിക്കും. നമ്മൾ അതിനുവേണ്ടി മാറ്റിവെക്കുന്ന സമയവും ശ്രമങ്ങളും എല്ലാം മൂല്യമുള്ളതായിരിക്കും. (1തിമ 4:15) നമ്മൾ വെച്ചിരിക്കുന്ന ലക്ഷ്യങ്ങൾ കൂടെക്കൂടെ പരിശോധിക്കേണ്ടത് എന്തുകൊണ്ട്? കാരണം, സാഹചര്യങ്ങൾ എപ്പോൾ വേണമെങ്കിലും മാറിയേക്കാം. അതുകൊണ്ട് മുമ്പ് വെച്ച ഒരു ലക്ഷ്യം ഇപ്പോൾ നടക്കണമെന്നില്ല. അല്ലെങ്കിൽ നമ്മൾ വെച്ച ലക്ഷ്യത്തിൽ എത്തിയിട്ടുണ്ടാകും, ഇപ്പോൾ നമുക്ക് പുതിയൊരെണ്ണം വെക്കാനും കഴിയും.
പുതിയ സേവനവർഷം തുടങ്ങാറായ സ്ഥിതിക്ക്, നമ്മുടെ ലക്ഷ്യങ്ങൾ പരിശോധിക്കാൻ പറ്റിയ ഒരു സമയമാണ് ഇത്. കുടുംബാരാധനയുടെ സമയത്ത് ഇതെക്കുറിച്ച് ചർച്ച ചെയ്യാനും വ്യക്തിപരമായോ കുടുംബമൊന്നിച്ചോ ചില ലക്ഷ്യങ്ങൾ വെക്കാനും നിങ്ങൾക്കു കഴിയുമോ?
താഴെ പറയുന്ന കാര്യങ്ങളിൽ എന്തൊക്കെ ലക്ഷ്യങ്ങളാണ് നിങ്ങൾ വെച്ചിരിക്കുന്നത്? അതിൽ എത്തിച്ചേരാൻ നിങ്ങൾ എന്തൊക്കെയാണ് ചെയ്തിരിക്കുന്നത്?
ബൈബിൾവായന, വ്യക്തിപരമായ പഠനം, യോഗഹാജർ, യോഗങ്ങളിൽ പറയുന്ന അഭിപ്രായങ്ങൾ.—w02 6/15 14-15 ¶14-15
വയൽശുശ്രൂഷ.—w23.05 27 ¶4-5
ക്രിസ്തീയഗുണങ്ങൾ.—w22.04 22 ¶5-6
മറ്റുള്ളവ: