ക്രിസ്ത്യാനികളായി ജീവിക്കാം
യഹോവയുടെ അചഞ്ചലസ്നേഹം അനുകരിക്കുക
അചഞ്ചലസ്നേഹത്തിന്റെ ഏറ്റവും നല്ല മാതൃകയാണ് യഹോവ. (സങ്ക 103:11) ഈ സ്നേഹം മഞ്ഞുപോലെ മാഞ്ഞുപോകുന്നതല്ല. അതു നിലനിൽക്കുന്ന, ആഴത്തിലുള്ള ഒന്നാണ്. തന്റെ ജനമായ ഇസ്രായേലിനോട് ഇത്തരത്തിലുള്ള സ്നേഹമാണ് ഉള്ളതെന്ന് യഹോവ പല വിധങ്ങളിൽ തെളിയിച്ചു. യഹോവ അവരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുകയും വാഗ്ദത്തദേശത്തേക്ക് കൊണ്ടുവരുകയും ചെയ്തു. (സങ്ക 105:42-44) തന്റെ ജനത്തിനുവേണ്ടി പോരാടുകയും പല തവണ അവർ പാപം ചെയ്തിട്ടും അവരോട് ക്ഷമിക്കുകയും ചെയ്തു. (സങ്ക 107:19, 20) ‘യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുമ്പോൾ’ യഹോവയെ അനുകരിക്കാൻ നമ്മൾ പ്രചോദിതരാകും.—സങ്ക 107:43.
‘യഹോവ അചഞ്ചലസ്നേഹം കാണിച്ച വിധങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുക’ എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുക:
-
ഏതെല്ലാം വിധങ്ങളിൽ നമുക്ക് അചഞ്ചലസ്നേഹം കാണിക്കാം?
-
അചഞ്ചലസ്നേഹം കാണിക്കുന്നതിൽ ത്യാഗങ്ങൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെ?