വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവിക്കാം

ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക

ദിവസവും ബൈബിൾ വായിക്കുക, ജ്ഞാനം കണ്ടെത്തുക

ദൈവത്തിൽനിന്നുള്ള ജ്ഞാനം മറഞ്ഞിരിക്കുന്ന ഒരു നിധിപോലെ വിലയേറിയതാണ്‌. (സുഭ 2:1-6) ജ്ഞാനമുണ്ടെങ്കിൽ നമ്മുടെ മുന്നിൽ വരുന്ന സാഹചര്യങ്ങൾ നന്നായി വിലയിരുത്താനും നല്ല തീരുമാനങ്ങളെടുക്കാനും നമുക്കു കഴിയും. ജ്ഞാനം നമുക്ക്‌ ഒരു സംരക്ഷണമാണ്‌. ഈ കാരണങ്ങൾകൊണ്ടാണ്‌ ജ്ഞാനത്തെ “ഏറ്റവും പ്രധാനം” എന്നു ബൈബിൾ വിളിച്ചിരിക്കുന്നത്‌. (സുഭ 4:5-7) ദൈവവചനത്തിലെ മറഞ്ഞിരിക്കുന്ന ആത്മീയനിക്ഷേപങ്ങൾ കുഴിച്ചെടുക്കാൻ ശ്രമം ആവശ്യമാണ്‌. അതിനുള്ള ശ്രമം എങ്ങനെ തുടങ്ങാം? “രാവും പകലും” ദൈവവചനം വായിക്കാൻ നമ്മളോട്‌ ആവശ്യപ്പെട്ടിരിക്കുന്നു, എന്നു പറഞ്ഞാൽ എല്ലാ ദിവസവും. (യോശ 1:8) ദൈവവചനം മുടങ്ങാതെ വായിക്കാൻ, ആസ്വദിച്ച്‌ വായിക്കാൻ, നമ്മളെ സഹായിക്കുന്ന ചില നിർദേശങ്ങൾ എന്തൊക്കെയാണെന്നു ശ്രദ്ധിക്കുക.

ദൈവവചനത്തെ സ്‌നേഹിക്കാൻ പഠിച്ച ചെറുപ്പക്കാർ എന്ന വീഡിയോ കാണുക, എന്നിട്ട്‌ പിൻവരുന്ന ചോദ്യങ്ങൾക്ക്‌ ഉത്തരം കണ്ടെത്തുക:

എല്ലാ ദിവസവും ബൈബിൾ വായിക്കുന്നതിന്‌ ഈ ചെറുപ്പക്കാർ എന്തെല്ലാം തടസ്സങ്ങളാണ്‌ നേരിട്ടത്‌, അവരെ എന്താണ്‌ സഹായിച്ചത്‌?

  • മെലാനി

  • സാമുവൽ

  • സെലിൻ

  • റാഫെല്ലോ

എന്റെ ബൈബിൾവായനയുടെ പട്ടിക: