ദൈവവചനത്തിലെ നിധികൾ
ജ്ഞാനമുള്ള ഉപദേശത്തിന്റെ പ്രയോജനം
രഹബെയാം ഒരു തീരുമാനം എടുക്കണമായിരുന്നു (2ദിന 10:1-4; w18.06 13 ¶3)
രഹബെയാം മറ്റുള്ളവരോട് ഉപദേശം ചോദിച്ചു (2ദിന 10:6-11; w01 9/1 29)
രഹബെയാം ജ്ഞാനമുള്ള ഉപദേശം നിരസിച്ചതിന്റെ ഫലം അയാളും ജനവും അനുഭവിച്ചു (2ദിന 10:12-16; it-2-E 768 ¶1)
ഒരു തീരുമാനമെടുത്താൽ അതിന്റെ അനന്തരഫലങ്ങൾ എന്തായിരിക്കുമെന്ന് പ്രായമുള്ള, ആത്മീയപക്വതയുള്ള വ്യക്തികൾക്കു തങ്ങളുടെ അനുഭവസമ്പത്തിൽനിന്ന് പറയാനാകും.—ഇയ്യ 12:12.
സ്വയം ചോദിക്കുക, ‘നല്ല ഉപദേശം കിട്ടാനായി സഭയിലെ ആരോട് എനിക്കു ചോദിക്കാം?’