ക്രിസ്ത്യാനികളായി ജീവിക്കാം
നമ്മുടെ തീരുമാനങ്ങൾ യഹോവയിലുള്ള ആശ്രയം തെളിയിക്കും
ഓരോ ദിവസവും നമ്മൾ പല തീരുമാനങ്ങളെടുക്കേണ്ടി വരും. മിക്കപ്പോഴും ആളുകൾ തീരുമാനങ്ങളെടുക്കുന്നത് വികാരങ്ങളുടെ പുറത്തായിരിക്കും. അല്ലെങ്കിൽ ഭൂരിപക്ഷം ആളുകളും എന്താണോ ചെയ്യുന്നത് അതുപോലെ ചെയ്യാനായിരിക്കും ശ്രമിക്കുന്നത്. (പുറ 23:2; സുഭ 28:26) എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവർ ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ തീരുമാനങ്ങളെടുത്തുകൊണ്ട് എപ്പോഴും ‘ദൈവത്തെ ഓർക്കും.’—സുഭ 3:5, 6.
താഴെ പറയുന്ന തിരുവെഴുത്തുകൾ പല സാഹചര്യങ്ങളിലും ശരിയായ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കും. അങ്ങനെയുള്ള ഒരു സാഹചര്യം എഴുതുക.
വിശ്വാസമുള്ളവരെ അനുകരിക്കുക, വിശ്വാസമില്ലാത്തവരെയല്ല—മോശയെ, ഫറവോനെയല്ല എന്ന വീഡിയോ കാണുക. എന്നിട്ട് പിൻവരുന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക:
ഒരു ബൈബിൾകഥാപാത്രത്തിന്റെ മാതൃക നല്ല തീരുമാനമെടുക്കാൻ സഹോദരനെ സഹായിച്ചത് എങ്ങനെയാണ്?