ദൈവവചനത്തിലെ നിധികൾ
ശലോമോൻ രാജാവ് തെറ്റായ തീരുമാനമെടുക്കുന്നു
(2 ദിനവൃത്താന്തം—ആമുഖം എന്ന വീഡിയോ കാണിക്കുക.)
ശലോമോൻ ഈജിപ്തിൽനിന്ന് ധാരാളം കുതിരകളും രഥങ്ങളും സമ്പാദിച്ചു (ആവ 17:15, 16; 2ദിന 1:14, 17)
ഈ കുതിരകളും രഥങ്ങളും പരിപാലിക്കുന്നതിനു കൂടുതൽ നഗരങ്ങളും ആളുകളും വേണമായിരുന്നു (2ദിന 1:14; it-1-E 174 ¶5; 427)
ശലോമോന്റെ ഭരണത്തിന്റെ കൂടുതൽ കാലവും ജനം സന്തോഷത്തോടെ ജീവിച്ചു. പക്ഷേ രഹബെയാം ഭരണം തുടങ്ങിയപ്പോൾ ജനം കീഴ്പെടാൻ വിസമ്മതിച്ചു. കാരണം അപ്പനായ ശലോമോൻ ജനത്തിന്റെ മേൽ ഏർപ്പെടുത്തിയിരുന്ന ഭാരങ്ങൾ രഹബെയാം കുറച്ചില്ലെന്നു മാത്രമല്ല, കൂട്ടുകയും ചെയ്തു. (2ദിന 10:3, 4, 14, 16) നമ്മുടെ തീരുമാനങ്ങൾക്ക് എപ്പോഴും അനന്തരഫലങ്ങൾ ഉണ്ടായിരിക്കും.—ഗല 6:7.